»   » പുലിമുരുകനെ തകര്‍ക്കാന്‍ ബാഹുബലി കുതിക്കുന്നു!!! പ്രതിരോധവുമായി മലയാള സിനിമ ലോകം!!!

പുലിമുരുകനെ തകര്‍ക്കാന്‍ ബാഹുബലി കുതിക്കുന്നു!!! പ്രതിരോധവുമായി മലയാള സിനിമ ലോകം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചിത്രമെന്ന് ബാഹുബലിയേക്കുറിച്ച് ധൈര്യമായി പറയാം. കാരണം ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനമുള്ള സിനിമ പ്രേക്ഷകര്‍ക്ക് അത്ഭുതം സമ്മാനിച്ചിരിക്കുകയാണ് ചിത്രം. കേരളത്തിലും ചിത്ര മികച്ച നേട്ടം കൊയ്തുകൊണ്ടിരിക്കുകയാണ്.

നരസിംഹത്തെ പിന്തള്ളും, റെക്കോര്‍ഡുകള്‍ തകരും??? ഏട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടും!!!

തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

കേരള ബോക്‌സ് ഓഫീസിലെ സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ബാഹുബലി കുതിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ പുലിമുരുകനെ മറികടന്ന് കുതിക്കുകയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. ഇനി ഒരു കടമ്പ കൂടെ കടന്നാല്‍ ആ നേട്ടം സമ്പൂര്‍ണമാകും.

കേരള ബോക്‌സ് ഓഫീസില്‍ അതിവേഗം 50 കോടി നേടിയ പുലിമുരുകന്റെ റെക്കോര്‍ഡ് ബാഹബലി ദ കണ്‍ക്ലൂഷന്‍ മറികടന്നു. ചിത്രം തിയറ്റിലെത്തി 20 ദിവസം കൊണ്ട് 56.37 കോടിയാണ് ചിത്രം നേടിയത്. 17 ദിവസം കൊണ്ട് ചിത്രം അമ്പത് കോടി മറികടന്നിരുന്നു.

പുലിമുരുകന്റെ കേരള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കുതിക്കുന്ന ബാഹുബലിക്ക് മുന്നില്‍ ഇനി ഒരു കടമ്പ മാത്രം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. നിലിവില്‍ 90 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ പുലിമുരുകന്‍ തന്നെയാണ് മുന്നില്‍.

ഏപ്രില്‍ 28ന് ചിത്രം തിയറ്ററില്‍ എത്തിയതിന് ശേഷം കാര്യമായ റിലീസുകളൊന്നും മലയാളത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. ദുല്‍ഖര്‍ ചിത്രം സിഐഎ മാത്രമായിരുന്നു ഒരു പ്രമുഖ റിലീസ്. ബാഹുബലി ഇറങ്ങി തോട്ടടുത്ത ആഴ്ചയായിരുന്നു സിഐഎ, ലക്ഷ്യം എന്നീ സിനിമകള്‍ റിലീസ് ചെയ്തത്.

ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയറ്ററില്‍ റിലീസിനെത്തിയ ശേഷം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ രണ്ട് ചിത്രങ്ങള്‍ റിലീസിനെത്തി. സിഐഎ, ലക്ഷ്യം എന്നിവ. രണ്ട് ചിത്രങ്ങള്‍ക്കും ബാഹുബലി തരംഗത്തെ കാര്യമായി മറികടക്കാന്‍ കഴിഞ്ഞില്ല. മുന്നാമത്തെ ആഴ്ച കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടവും തിയറ്ററിലെത്തി.

ബാഹുബലി നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ചിത്രം കേരളത്തില്‍ സൃഷ്ടിച്ച ആ വലിയ തരംഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് മലയാള സിനിമ. മൂന്ന് മലയാള സിനിമകളാണ് വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തിയത്. ബാഹുബലി കാരണം റിലീസ് ഡേറ്റുകള്‍ മാറ്റി വയക്കേണ്ടി വന്നവയാണ് ഈ ചിത്രങ്ങള്‍.

ബാഹുബലി തരംഗത്തെ മറികടക്കാന്‍ പുതിയ മലയാളം റിലീസുകള്‍ക്ക് കഴിഞ്ഞാല്‍ പുലിമുരുകന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കിയ കളക്ഷനെ മറികടക്കാന്‍ ബാഹുബലിക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് മലയാള സിനിമയുടെ വിജയമാകും. ഗോദ, അച്ചായന്‍സ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് പുതിയ മലയാള ചിത്രങ്ങള്‍.

ബാഹുബലി ആഗോള കളക്ഷനില്‍ ഈ ചുരുങ്ങിയ ദിവസം കൊണ്ട് 1500 കോടി എന്ന മാന്ത്രിക സംഖ്യയെ പിന്തള്ളിക്കഴിഞ്ഞു. അമേരിക്കയില്‍ ഹോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ വരെ ബാഹുബലി പിന്തള്ളിക്കഴിഞ്ഞു. ഒരു ഇന്ത്യന്‍ സിനിമയുടെ സര്‍വ്വകാല റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

English summary
SS Rajamouli’s Baahubali 2: The Conclusion is unstoppable at the box office. The movie continues to do mint big bucks at the box office all across the globe. Malayala cinema trying to bring down the Baahubali storm through new releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam