»   » കളക്ഷൻ റിപ്പോര്‍ട്ട്‌: പുലിമുരുകനും ജോപ്പനും എത്തുന്നതു വരെ ഒപ്പം തന്നെ മുന്നില്‍

കളക്ഷൻ റിപ്പോര്‍ട്ട്‌: പുലിമുരുകനും ജോപ്പനും എത്തുന്നതു വരെ ഒപ്പം തന്നെ മുന്നില്‍

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ കാശ് വാരിയത് മോഹന്‍ലാല്‍ ചിത്രം ഒപ്പം. പൃത്വിരാജിന്റെ റിവഞ്ച് ത്രില്ലറായ ഊഴവും മോഹലാല്‍- പ്രിയദര്‍ശന്‍ കൂട്ടു കെട്ടില്‍ പിറന്ന ഒപ്പവും നല്ല അഭിപ്രായത്തോടെയാണ് ഓണം സീസണില്‍ മുന്നേറിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം 26 ദിവസം കൊണ്ട് 32.83 കോടിയാണ് ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടിയത്. ആദ്യ ദിവസം തന്നെ 1.56 കോടി ഒപ്പം വാരികൂട്ടിയിരുന്നു. ഒരാഴ്ചകൊണ്ട് നേടിയത് 12.6 കോടിയും.

ഒപ്പം

കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഒപ്പം. റിലീസിങ്ങിനു മുന്നെ തന്നെ വന്‍ പ്രതീക്ഷ വച്ച് പുലര്‍ത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 26 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 32.83 കോടിയാണ് കലക്ഷന്‍ നേടിയത്.

ഒപ്പത്തിനൊപ്പം

സമ്പത്ത്, ബേബി മീനാക്ഷി, നെടുമുടി വേണു, അനുശ്രീ, വിമല രാമന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഒപ്പത്തില്‍ അഭിനയിച്ചു. രഞ്ജി പണിക്കരും ഒരു പ്രധാന റോളിലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ വലിയ റിലീസായിരുന്നു ഒപ്പം.

ഊഴം

ജിത്തു ജോസഫ്-പൃത്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ഊഴവും ഓണത്തിന് പ്രേക്ഷകര്‍ സ്വീകരിച്ചു. തിയേറ്റരില്‍ നല്ല അഭിപ്രായം നേടിയ ചിത്രമാണ് ഊഴം. 25 ദിവസം കൊണ്ട് 12.25 കോടിയാണ് ബോക്‌സോഫിസില്‍ ഊഴം കലക്ഷന്‍ നേടിയത്.

വെല്‍കം റ്റു സെന്‍ട്രല്‍ ജയില്‍

സുന്ദര്‍ദാസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് വെല്‍കം റ്റു സെന്‍ട്രല്‍ ജയില്‍. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എങ്കിലും 25 ദിവസംകൊണ്ട് 20.07 കോടിയാണ് കലക്ഷന്‍ നേടിയത്.

ഇരുമുഖന്‍

വിക്രം നായകനായ ഇരുമുഖനും ഗംഭീര സ്വീകരണമാണ് ഓണം സീസണില്‍ പ്രേതക്ഷകര്‍ നല്‍കിയത്. 26 ദിവസം കൊണ്ട് 8.56 കോടി കലക്ഷനാണ് ഇരുമുഖന്‍ നേടിയത്.

English summary
Among the Onam releases this year, it is Mohanlal's crime thriller Oppam that has become the highest grosser of the festive season. It is followed by Prithviraj Sukumaran's revenge thriller Oozham, which has been garnering positive response from audience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam