»   » ബാഹുബലിയും തളര്‍ത്തിയില്ല, സിഐഎ തൊട്ടുപോലുമില്ല, രാമന്റെ ഏദന്‍തോട്ടം തുടക്കം കലക്കി!!!

ബാഹുബലിയും തളര്‍ത്തിയില്ല, സിഐഎ തൊട്ടുപോലുമില്ല, രാമന്റെ ഏദന്‍തോട്ടം തുടക്കം കലക്കി!!!

By: Karthi
Subscribe to Filmibeat Malayalam

കേരളത്തിലെ തിയറ്ററുകളില്‍ കുറഞ്ഞ ദിവസം കൊണ്ട് 50 കോടി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ബാഹുബലി. കഴിഞ്ഞ ആഴ്ചകളില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന മലയാള ചിത്രങ്ങള്‍ റിലീസ് വരെ മാറ്റി. 

എഡ്ഡിയേപ്പോലെ അല്ല പ്രഫസര്‍ മൈക്കിള്‍ ഇടിക്കുള!!! ഗുണ്ടയല്ല, സ്‌നേഹമുളള അധ്യാപകന്‍!!!

ഇതിനിടയിലും റിലീസ് ചെയ്ത് നല്ല കളക്ഷന്‍ നേടിയ സിഐഎയും തിയറ്ററില്‍ തുടരുമ്പോഴാണ്  രാമന്റെ ഏദന്‍തോട്ടം എന്ന കൊച്ചു ചിത്രം തിയറ്ററിലെത്തുന്നത്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

പ്രി പബ്ലിസിറ്റിയോ പരസ്യങ്ങളോ ഇല്ലാതെ തിയറ്ററിലെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍തോട്ടത്തിന് മികച്ച തുടക്കം. ആദ്യ ദിനം 80 ലക്ഷം രൂപയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത്.

ബാഹുബലി തരംഗത്തിനിടയിയും കാര്യമായ പബ്ലിസിറ്റിയോ പ്രമോഷനോ ഫാന്‍സ് ഷോകളോ ഇല്ലാതെ എത്തിയ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമാണിത്. കഴിഞ്ഞ വാരം തിയറ്ററിലെത്തിയ സിഐഎ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

എണ്‍പതോളം തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. കുറഞ്ഞ തിയറ്ററുകളില്‍ നിന്നും ആദ്യ ദിനം ഇത്രയും കളക്ട് ചെയ്യാനായത് ഒരു ചാക്കോന്‍ ചിത്രത്തിന് ലഭിക്കുന്ന മികച്ച ചിത്രമായാണ് കണക്കാക്കുന്നത്.

പ്രേതത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ആദ്യ പ്രണയ ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം.

കുഞ്ചാക്കോ ബോബന്‍ അനു സിത്താര ജോഡിക്ക് മികച്ച പ്രതികരണമാണ് നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. റാം മാലിനി എന്നിവര്‍ക്കിടയിലെ പ്രണയമാണ് ചിത്രം വിഷയമാക്കുന്നത്. അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

മുന്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളേപ്പോലെ തന്നെ ബിജിബാല്‍ തന്നെയാണ് രാമന്റെ ഏദന്‍തോട്ടത്തിന് സംഗിതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ആദ്യമേ ഹിറ്റായിരുന്നു. സീനിയര്‍ ക്യാമറാമാന്‍ മധു നീലകണ്ഠനാണ് മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

English summary
Ramante Edanthottam is a feel good entertainer revolving around the relationship between Raman and Malini, played by Anu Sithara. The lead pair’s chemistry was well appreciated by the critics.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam