ആസിഫ് അലിക്ക് ഇത് നല്ല കാലം!!! സണ്‍ഹോളിഡേ കളക്ഷന്‍ അമ്പരപ്പിക്കും...
താരപ്പകിട്ടല്ല കഥയാണ് പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ് 2017ന്റെ ആദ്യ പാതി. മികച്ച ചിത്രങ്ങള്‍ താരങ്ങളുടേതോ പുതുമുഖങ്ങളുടേതോ എന്ന് നോക്കാതെ തിയറ്ററില്‍ സ്വീകരിക്കപ്പെട്ടു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത താര ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു. അത്തരത്തിലൊരു വിജയമാണ് ആസിഫ് അലി നായകനായി എത്തിയ സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന് തിയറ്ററില്‍ ലഭിച്ചതും. തുടക്കം മുതല്‍ മികച്ച അഭിപ്രായവും കളക്ഷനില്‍ സ്ഥിരതയും നിലനിര്‍ത്താന്‍ ഈ ചിത്രത്തിനായി.

അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ബോക്‌സ് ഓഫീസ് ഹിറ്റായി മാറുന്ന ആസിഫ് അലി ചിത്രമാണ് സണ്‍ഡേ ഹോളിഡേ. തിയറ്ററില്‍ 36 ദിവസം പിന്നിട്ട ചിത്രം ഇതിനകം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 12.70 കോടി രൂപയാണ്. ചിത്രം റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വിറ്റ് പോയി. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. ലാല്‍ ജോസ്, ശ്രീനിവാസന്‍, സിദ്ധിഖ്, ധര്‍മ്മജന്‍ എന്നിവരും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളായി എത്തി.


Click it and Unblock the Notifications











