twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോത്തേട്ടന്‍ അത്ര ബ്രില്യന്റല്ലേ??? തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആദ്യ ദിനം തിയറ്ററില്‍ നേടിയത്...

    By Karthi
    |

    മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിന് ശേഷം മലയാള ചലിച്ചിത്ര മേഖലയില്‍ ഒരു വിശേഷണ പദം രൂപപ്പെട്ടു, പോത്തേട്ടന്‍സ് ബ്രില്യന്‍സ്. മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ആര്‍ക്കും അതിലും മികച്ച ഒരു വിശേഷണം ആ ചിത്രത്തിന് നല്‍കാനുണ്ടായിരുന്നില്ല. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞവയായിരുന്നു ചിത്രത്തിലെ ഒരോ ഫ്രെയിമുകളും.

    മഹേഷിന്റെ പ്രതികാരത്തിന് പിന്നിലെ ആ ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനെ ശ്രദ്ധേയമാക്കിയതും. മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ക്ക് നല്‍കിയ ദൃശ്യാനുഭവം തന്നെയായിരുന്നു ധൈര്യമായി ടിക്കറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചതും. തിയറ്ററില്‍ മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.

    ആദ്യ ദിനം കേരളത്തിലെ തിയറ്ററില്‍ നിന്നും

    ആദ്യ ദിനം കേരളത്തിലെ തിയറ്ററില്‍ നിന്നും

    ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ആദ്യ ദിനം തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടിയത് 1.51. കോടി രൂപയാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടുന്നതിനാല്‍ വരും ദിവസങ്ങളില്‍ കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്.

    റോള്‍ മോഡല്‍സിനെ കടത്തി വെട്ടി

    റോള്‍ മോഡല്‍സിനെ കടത്തി വെട്ടി

    ഈദ് റിലീസായി തിയറ്ററിലെത്തിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു റോള്‍ മോഡല്‍. റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സിനെ ആദ്യ ദിന കളക്ഷനില്‍ പിന്നിലാക്കാന്‍ ദിലീഷ് പോത്തന്‍ ചിത്രത്തിനായി. 1. 29 കോടിയായിരുന്നു റോള്‍ മോഡല്‍സ് ആദ്യ ദിനം നേടിയത്.

    സിനിമ മേഖലയില്‍ നിന്നും അഭിനന്ദന പ്രവാഹം

    സിനിമ മേഖലയില്‍ നിന്നും അഭിനന്ദന പ്രവാഹം

    പ്രേക്ഷകരില്‍ നിന്നും മാത്രമല്ല സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിന് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. ലിജോ ജോസ് പല്ലിശേരി, ബി ഉണ്ണികൃഷ്ണന്‍, ജീത്തു ജോസഫ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

    മികച്ച മൂന്നാമത്തെ ചിത്രം

    മികച്ച മൂന്നാമത്തെ ചിത്രം

    മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും നല്‍കിയ ഹൈപ്പ് ചെറുതായിരുന്നില്ല. ആദ്യ ദിനം പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിച്ചതും ഇത് തന്നെയായിരുന്നു. ആ പ്രതീക്ഷ തെറ്റിക്കാത്ത് ചിത്രത്തിന് ഈ വര്‍ഷത്തെ മികച്ച മൂന്ന് ചിത്രങ്ങളിലൊന്നായിട്ടാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

    ഫഹദിന്റെ മികച്ച പ്രകടനം

    ഫഹദിന്റെ മികച്ച പ്രകടനം

    ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന ഫഹദ് ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മഹേഷിന്റെ പ്രകടനം ഏറെ കൈയടി നേടുകയും ചെയ്തിരുന്നു. ആ കൈയടി വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും.

    യഥാര്‍ത്ഥ പോലീസുകാര്‍

    യഥാര്‍ത്ഥ പോലീസുകാര്‍

    പോലീസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയില്‍ അഭിനേതാക്കളായി എത്തിയത് യഥാര്‍ത്ഥ പോലീസുകാരായിരുന്നു. ഇവരുടെ സ്വാഭാവിക അഭിനയം ചിത്രത്തെ കൂടുതല്‍ റിയലിസ്റ്റിക്കാക്കി. സുരാജ് വെഞ്ഞാറമ്മൂട്, പുതുമുഖം നിമിഷ സജയന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

    മഹേഷിന്റെ പ്രതികാരം ടീം

    മഹേഷിന്റെ പ്രതികാരം ടീം

    മാധ്യമ പ്രവര്‍ത്തകനായ സജീവ് പാഴൂരിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറായി ഒപ്പമുണ്ടായിരുന്നു. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച ദൃശ്യാനുഭവമാക്കി മാറ്റിയത്.

    English summary
    According to reports from our trade sources, Thondimuthalum Driksakshiyum has grossed Rs 1.51 crores from the opening day in the Kerala box office. The figures will only go up in the coming days as positive word of mouth is spreading like wild fire.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X