»   » 2016 ല്‍ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ ഗംഭീര കലക്ഷന്‍ നേടിയ അഞ്ച് മലയാള സിനിമകള്‍, എന്താ കാര്യം

2016 ല്‍ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ ഗംഭീര കലക്ഷന്‍ നേടിയ അഞ്ച് മലയാള സിനിമകള്‍, എന്താ കാര്യം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം മികച്ച കലക്ഷന്‍ നേടി മുന്നേറുകയാണ്. മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും ഒരേ ദിവസം തന്നെയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ കലക്ഷന്റെ കാര്യത്തില്‍ ലാലിന്റെ പുലിമുരുകനാണ് മുന്നില്‍.

ആദ്യ ദിവസം തന്നെ പുലിമുരുകന്‍ ബോക്‌സോഫീസില്‍ ഗംഭീര തുടക്കം കുറിച്ചു. നോക്കാം 2016ല്‍ ഇതുവരെ ആദ്യ ദിവസം തന്നെ ഗംഭീര തുടക്കം കുറിച്ച ചിത്രങ്ങള്‍ ഏതൊക്കെയാണെന്നും അതിന്റെ കാരണം എന്താണെന്നും.യ


പുലിമുരുകന്‍

ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്‍ ആദ്യ ദിവസം തന്നെ 4.05 കോടി രൂപയാണ് കലക്ഷന്‍ നോടിയത്. കേരളത്തില്‍ മാത്ര 166 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി. ആദ്യ ദിവസം മുതല്‍ തന്നെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങും കഴിഞ്ഞിരുന്നു. പുലിയുമായുള്ള ലാലിന്റെ ഫൈറ്റും, ബിഗ് ബജറ്റ് ചിത്രമെന്ന ലേബലുമാണ് സിനിമയ്ക്ക് റിലീസിന് മുന്നേ ഒരു ഹൈപ്പ് നല്‍കിയത്.


കസബ

ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമാണ് കസബ. ആദ്യ ദിവസം തന്നെ 2.48 കോടി രൂപ കസബ നേടി. ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് കസബ എത്തിയത്. നിഥിന്‍ രണ്‍ജി പണിക്കറിന്റെ ആദ്യ ചിത്രം, മമ്മൂട്ടിയുടെ സ്റ്റൈലന്‍ നടത്തം, പൊലീസ് വേഷം തുടങ്ങിയ പ്രത്യേകതകളോടെ എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.


കലി

ദുല്‍ഖര്‍ സല്‍മാന്റെ കലിപ്പന്‍ ലുക്ക് ഇറങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് കലിയിലുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രേമത്തിലൂടെ ശ്രദ്ധേയായ നടി സായി പല്ലവിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക എന്ന് കൂടെ അറിഞ്ഞപ്പോള്‍ ഇരട്ടിമധുരമായി. ആ പ്രതീക്ഷ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷനെ സഹായിച്ചു. 2.34 കോടി രൂപയാണ് കലി ആദ്യ ദിവസം നേടിയത്.


ആക്ഷന്‍ ഹീറോ ബിജു

പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രം എന്നത് തന്നെയായിരുന്നു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. കൂടാതെ 1983 ന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്നു. നിവിന്റെ പൊലീസ് വേഷം, നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രം അങ്ങനെ കാര്യണങ്ങള്‍ ഏറെയൈയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന് ആദ്യ ദിവസം 1.59 കോടി രൂപ കലക്ഷന്‍ കിട്ടി.


തോപ്പില്‍ ജോപ്പന്‍

മോഹന്‍ലാലിന്റെ പുലിമുരകുകന് ഒപ്പമാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തിയത്. ജോണി ആന്റണി സംവിധാനം ചെയ്ത ആക്ഷേപഹാസ്യം, മമ്മൂട്ടിയുടെ കോട്ടയത്തുകാരന്‍ അച്ചായന്‍ വേഷം തുടങ്ങിയ പ്രത്യേകതകളോടെ എത്തി ചിത്രം ആദ്യ ദിവസം തിയേറ്ററില്‍ നിന്ന് നേടിയത് 1.55 കോടി രൂപയാണ്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Here, we list the top 5 first day grossers of Mollywood in the year 2016, so far.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam