twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന ബജറ്റ്: സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങി താരങ്ങള്‍

    By Aswathi
    |

    സംസ്ഥാന ബജറ്റ് അവതരണം എങ്ങനെയൊക്കെ ആയാലും കേരള ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. അതെന്തോ ആകട്ടെ. ബജറ്റ് അവതരണത്തെയും അതിലെ നാണംകെട്ട പ്രവര്‍ത്തങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ടിവി ചാനലുകളുണ്ട്. ഇവിടെ വിഷയം ബജറ്റിലെ തീരുമാനങ്ങളാണ്.

    ബജറ്റിനെതിരെ സിനിമാക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്. പകര്‍പ്പവകാശ വില്‍പനയ്ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് സിനിമക്കാരുടെ പ്രതിഷേധം. ബജറ്റില്‍ സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടെങ്കിലും പകര്‍പ്പവകാശവില്‍പ്പന വാറ്റിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം ചലച്ചിത്രവ്യവസായത്തിന് ഇരുട്ടടിയാകും.

    b-unnikrishnan

    സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍, വിഡീയോ ഓഡിയോ വിതരണാവകാശം, സാറ്റലൈറ്റ് അവകാശം ഇവയ്‌ക്കെല്ലാം വാറ്റ് ഈടാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ താരങ്ങളും ചലച്ചിത്രമേഖലയിലുള്ളവരും പിന്‍മാറി പ്രതിഷേധിക്കാനാണ് ചലച്ചിത്രസംഘടനകളുടെ നീക്കം. സര്‍ക്കാര്‍ പരിപാടികളുമായി നിസ്സഹകരിക്കാനും ആലോചനയുണ്ട്.

    പകര്‍പ്പവകാശവില്‍പ്പനയ്ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം സംസ്ഥാനത്തെ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഗുരുതരമായി പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

    നിലവില്‍ പകര്‍പ്പവകാശം വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് 14 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കുന്നുണ്ട്. ഇതിനൊപ്പം 5 ശതമാനം വാറ്റും ചേരുമ്പോള്‍ 19 ശതമാനം ടാക്‌സ് നല്‍കേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കളെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഒരേ കാര്യത്തിന് തന്നെ രണ്ടുതരത്തില്‍ ടാക്‌സ് ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

    English summary
    Kerala Budget 2015: Film actors going to boycott govt ads
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X