twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാനത്ത് സിനിമാ തിയ്യേറ്ററുകള്‍ അഞ്ച് മുതല്‍ തുറക്കാം

    By Midhun Raj
    |

    സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം തിയ്യേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. പത്ത് മാസത്തോളമായി തിയ്യേറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

    theater-

    കോവിഡ് വ്യാപനത്തിന്‌റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് തിയ്യേറ്ററുകള്‍ തുറക്കാനാവുക. സീറ്റുകളുടെ എണ്ണത്തിന്‌റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. കൂടാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ തിയേറ്ററുകള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലംഘിച്ചാല്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. തുറന്നുപ്രവര്‍ത്തിക്കുന്നതിന് മുന്‍പ് എല്ലാ തിയറ്ററുകളും അണുവിമുക്തമാക്കാനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    "ജനുവരി അഞ്ച് മുതല്‍ തിയേറ്ററുകള്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുളളൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം,' വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു മുഖ്യമന്ത്രി പറഞ്ഞു.

    Read more about: cinema
    English summary
    kerala cinema theaters will open jan 5 onwards, says cm pinarayi vijayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X