ദിലീപിന്റെ ചുവടുമാറ്റം: റണ്‍ ഗോപാല റണ്‍

By Staff

പരാജയങ്ങളോടൊപ്പം വിവാദങ്ങളും പിന്തുടരുന്ന ദിലീപ്‌ ഒരു വിജയ ചിത്രത്തിലൂടെ തിരിച്ചു വരവിന്‌ ശ്രമിയ്‌ക്കുകയാണ്‌.

വിഷുക്കാലത്ത്‌ വന്‍ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മുല്ലയുടെ പരാജയം ദിലീപിനെ വല്ലാതെ ഉലച്ചിരുന്നു. ഇതിനു പിന്നാലെയെത്തിയ തുളസീദാസുമായുള്ള വിവാദവും മാക്ടയുടെ വിലക്കില്‍ നിന്നുമെല്ലാം താരം ഇതു വരെ തലയൂരിയിട്ടില്ല.

ഗ്യാരണ്ടി സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച്‌ വിജയ ചിത്രമുണ്ടാക്കാമെന്ന താരത്തിന്റെ മോഹം ജോഷി, ബ്ലെസി, ലാല്‍ ജോസ്‌‌ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ പരാജയത്തോടെ തകര്‍ന്നിരുന്നു.

ഈ വഴിയില്‍ അവസാന ശ്രമമെന്ന നിലയിലാണിപ്പോള്‍ മലയാളത്തില്‍ ഇന്നോളം പരാജയമെന്തന്നറിയാത്ത സിദ്ദിഖിന്റെ ചിത്രത്തില്‍ ദിലീപ്‌ നായകനാകുന്നത്‌. ബോഡിഗാര്‍ഡ്‌ എന്ന്‌ പേരിട്ടിട്ടുള്ള ചിത്രം ട്വന്റി ട്വന്റിയുടെ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ ആരംഭിയ്‌ക്കും.

ഇതിനു ശേഷം ദിലീപ്‌ ഗ്യാരണ്ടി സംവിധായകരുടെ ചിത്രങ്ങളില്‍ നിന്നും ചുവടു മാറി ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ നായകനാകുകയാണ്‌. ഒരു ഹൈടെക്‌ കള്ളന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗത സംവിധായകനായ ദീപു കരുണാകരനാണ്‌. 'കള്ളന്റെ കഥ' യെന്നായിരുന്ന ചിത്രത്തിന്‌ ആദ്യമിട്ടിരുന്ന പേര്‌.

പിന്നീട്‌ ദീലിപിന്റെ ആവശ്യപ്രകാരം 'റണ്‍ ഗോപാല റണ്‍' എന്ന വ്യത്യസ്‌ത നാമം ചിത്രത്തിന് സ്വീകരിയ്‌ക്കുകയായിരുന്നു. ആഗസ്റ്റ്‌ മാസത്തിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുക. ആക്ഷനും കോമഡിയ്‌ക്കും പ്രധാന്യം നല്‌കുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ ശശി അയ്യഞ്ചിറയാണ്‌. ദീപു കരുണാകരന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ്‌ റണ്‍ ഗോപാല റണ്‍.

ജയറാം-ഭാവന ജോഡികളെ കേന്ദ്രമാക്കി നിര്‍മിച്ച വിന്റര്‍ ആയിരുന്നു ദിപുവിന്റെ പ്രഥമ ചിത്രം. എന്നാല്‍ ജയറാമിന്റെ താരമൂല്യമിടിഞ്ഞത് ചിത്രത്തെയും ബാധിച്ചു. വിതരണത്തിനാളില്ലാതെ വിന്റര്‍ ഇപ്പോഴും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താരമൂല്യമുള്ള ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ദീപു ശ്രമിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X