അദ്ദേഹം ഓടിയെത്തി!! തോളോട് ചേർത്ത് നിർത്തി, എന്നിട്ട് ആ ചോദ്യം, രജനി ഇത്രയ്ക്ക് സിമ്പിളാണ്...

എന്നെ കാണാൻ വേണ്ടിയാണ് നിങ്ങൾ ഇത്രയും ബുദ്ധിമുട്ടി ഇവിടെ എത്തിയതെന്നുള്ള വിവരം അറിയില്ലായിരുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ രജനി ചിത്രം 2.0 തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ സൂപ്പർ ഡ്യൂപ്പർ വിജയത്തിനു ശേഷമാണ് രണ്ടാം ഭാഗവുമായി സ്റ്റൈൽമന്നനും ശങ്കറും എത്തുന്നത്.

തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും വലിയൊരു വിഭാഗം ആരാധകരുളള താരമാണ് രജനികാന്ത്. തമിഴ് സിനിമയിൽ സജീവമാണെങ്കിലും മലയാളത്തിലും മറ്റു ഭാഷകളിലൊക്കെ രജനിയ്ക്ക് വൻ ആരാധകരണുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജനിയെ ആദ്യമായി നേരിൽ കാണാൻ പോയ മലയാളികളുടെ അനുഭവമാണ കുറിപ്പാണ്. ജിഎൻപിസി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇവർ ഇക്കാര്യം പങ്കുവെച്ചത്. സാധരാണക്കാരുടെ ദൈവം എന്നാണ് രജനിയെ അറിയപ്പെടുന്നത്. ഈ ഫേസ്ബുക്ക് കുറിപ്പ് ഇതിനെ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ്.

പോയ്സ് ഗാർഡന് മുന്നിൽ

പോയ്സ് ഗാർഡന് മുന്നിൽ

ചെന്നൈയിലെ പോയ്സ് ഗാർഡനു മുന്നിൽ എത്തിയ ഞങ്ങളെ രജനിയുടെ വീട്ടിലുളള സെക്യൂരിറ്റി അടുത്ത് വിളിച്ച് കാര്യം തിരക്കുകയായിരുന്നു. വീടിനു മുന്നിൽ നിൽക്കുന്ന ഞങ്ങളെ കണ്ടു കൊണ്ട് തലൈവ തന്നെയാണ് സെക്യൂരിറ്റിയെ കാര്യം അന്വേശിപ്പിച്ച്ത. എന്താണ് അവിടെ നിൽക്കുന്നതെന്നും എന്താണ് വേണ്ടതെന്നും അദ്ദേഹം സെക്യൂരിറ്റി മുഖേനെ തങ്ങളോട് ചോദിച്ചു. ഒപ്പം ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു

  കേരളത്തിൽ നിന്ന് ബൈക്കിൽ വന്നത്

കേരളത്തിൽ നിന്ന് ബൈക്കിൽ വന്നത്

ഞങ്ങളോട് വിവരങ്ങൾ‌ അന്വേഷിച്ച സെക്യൂരിറ്റി അങ്ങയെ കാണാൻ വേണ്ടി കേരളത്തിൽ നിന്ന് വന്നതാണെന്നും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അങ്ങയെ കാണാൻ വേണ്ടി അവർ പരിശ്രമിക്കുകയാണെന്നും രജനിയോട് പറഞ്ഞു. ഇപ്പോൾ ഇളവരിശ് സാറാണ് അപ്പോയ്മെന്റ് കൊടുത്തതെന്നും അങ്ങയെ കണ്ടിട്ട് വേണം മടങ്ങി പോകാനെന്നും സെക്യൂരിറ്റി തലൈവയോട് പറഞ്ഞു.

 തലൈവ  അടുത്തു വന്നു

തലൈവ അടുത്തു വന്നു

സെക്യൂരിറ്റി വിവരങ്ങളെല്ലാം രജനിയോട് പറഞ്ഞതിനു പിന്നാലെ അദ്ദേഹം തങ്ങളുടെ അരുകിലേയ്ക്ക് വരുകയായിരുന്നു. അയ്യോ എന്തിനാണ് അവരെ ഇത്രയോറെ ബുദ്ധിമുട്ടിച്ചത്. ഇത് നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തങ്ങളുടെ അരികിലേയ്ക്ക് വന്നത്. ശേഷം അദ്ദേഹം തങ്ങളെ തോളോടൊപ്പം ചേർത്ത് നിർത്തി.

  തനിയ്ക്ക്   അറിയില്ലായിരുന്നു

തനിയ്ക്ക് അറിയില്ലായിരുന്നു

എന്നെ കാണാൻ വേണ്ടിയാണ് നിങ്ങൾ ഇത്രയും ബുദ്ധിമുട്ടി ഇവിടെ എത്തിയതെന്നുള്ള വിവരം അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ നിങ്ങളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ മനസ്സിൽ കേട്ടപ്പോൾ ഒരു ആയിരം വട്ടം മനസ്സിൽ തലൈവ.. എന്നു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X