»   » പുരസ്കാരം ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നു- പാർവതി, അവാർഡിനെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ...

പുരസ്കാരം ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നു- പാർവതി, അവാർഡിനെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ചലച്ചിത്ര അവാർഡുകൾ സിനിമ പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്.  അവാർഡ് നിർണ്ണയം ഏറെ സത്യസന്ധവും സുതാര്യവുമായിരുന്നു. മികച്ച ചിത്രങ്ങൾക്കും അതിനു പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർക്ക് തന്നെയാണ് പുരസ്താരങ്ങൾ   ലഭിച്ചത്. ആളൊരുക്കം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിൽ ഇന്ദ്രൻസിന് മികച്ച നടനായി തിരഞ്ഞെടുത്തു. ഏറെ പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു പാർവതിയുടെ ടേക്ക് ഓഫ്. ആ ചിത്രത്തിലൂടെ മികച്ച നടിയായി പാർവതിയെ തിരഞ്ഞെടുത്തു.

parvathy

പ്രിയ ഒരു സംഭവം തന്നെ! ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പ്രിയ സമ്പാദിക്കുന്നത് എത്രയാണെന്ന് അറിയാമോ?

മികച്ച നടൻ എന്ന പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. 'ഞാന്‍ പുതിയൊരാളാണ്. ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് ആമുഖമായി പറ‍ഞ്ഞായാണ് ഇന്ദ്രൻ തന്റെ സന്തോഷം പങ്കുവെച്ചത്.   അവാർഡ് ലഭിച്ചതിൽ കൂടുതൽ സന്തോഷമുണ്ടെന്നും പാർവതി പറഞ്ഞു. താരങ്ങളുടെ കൂടുതൽ പ്രതികരണങ്ങൾ തുടർന്ന് വായിക്കാം.

താരരാജാക്കന്മാരും യുവനടന്മാരുമില്ല, മികച്ച നടന്‍ ഇന്ദ്രന്‍സ്! പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി!!

ഏറെ സ്പരർശിച്ച ചിത്രം

ആളൊരുക്കം എല്ലാവരേയും ഏറെ സ്പർശിച്ച ഒരു ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്റേയും അണിയറ പ്രവർത്തകരുടേയും പിന്തുണയുള്ളതു കൊണ്ടാണ് തനിയ്ക്ക് ഈ ചിത്രം നന്നായി ചെയ്യാൻ പുറ്റിയതെന്ന് ഇന്ദ്രൻസ് പറഞ്ഞു. അതിനാൽ തന്നെ ഈ അവസരത്തിൽ അവരോടുള്ള നന്ദിയും രേഖപ്പെടുത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം മുൻപ് അവാർഡ് ലഭിക്കാതെ പോയതിന്റെ സങ്കടമൊന്നും താരത്തിന് ഇല്ല.

സിനിമകൾ ചെയ്യും

സിനിമയിൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് താൻ. ഒരുപാട് സുഹൃത്തുക്കളും തനിയ്ക്ക് സിനിമാ മേഖലയിൽ ഉണ്ട്. മികച്ച ചിത്രങ്ങളും വേഷങ്ങളും അവർ എനിയ്ക്ക് തരാറുണ്ടെന്നു ഇന്ദ്രൻസ് പറഞ്ഞു.

എല്ലാവരുടേയും പിന്തുണ വേണം

സിനിമയിൽ തുന്നൽക്കാരനായിട്ടാണ് ഇന്ദ്രൻസ് എത്തിയത്. ആദ്യം ചെറിയ വേഷങ്ങൾ നൽകി. പിന്നീട് കോമഡി വേഷങ്ങൾ തന്നെ തേടി എത്തി. ഞാന്‍ കോമഡി ചെയ്യുന്നതാണ് പലര്‍ക്കും ഇഷ്ടം. എല്ലാവരുടെയും പിന്തുണ ഇനിയും വേണം- ഇന്ദന്‍സ് പറഞ്ഞു.

പോളി വിത്സൻ

എഴുപതാം വയസിൽ തന്നെ തേടിയെത്തിയ അപ്രതീക്ഷിത അവാർഡിൽ പോളി വിത്സൺ ഹാപ്പിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ഈ മ യൗ എന്ന ചിത്രത്തിലെ പ്രകടനമാണ് പോശിയെ സഹനടി എന്ന അവാർഡിന് അർഹയാക്കിയത് തൻ ഒരിക്കലും അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇവർ കൂട്ടിച്ചേർത്തു. അവാർഡ് കിട്ടതിന്റെ സന്തോശം വലുതാണെന്നും ഇവർ പറഞ്ഞു.

ഞങ്ങൾക്ക് കിട്ടിയ ബോണസ്

സംസ്ഥാന അവാർഡ് ഞങ്ങൾക്ക് കിട്ടിയ ബോണസാണെന്നു അലന്‍സിയാർ. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ അലന്‍സിയറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അവാർഡ് നിർണ്ണയിക്കുമ്പോൾ ജൂറിമാരുടെ ഇഷട്ങ്ങളും അനിഷ്ടങ്ങളും അവാര്‍ഡിനെ സ്വാധീനിക്കാറുണ്ട്. എല്ലാ കാലത്തു അങ്ങനെ തന്നെയാണ്. പുതിയ സംവിധായകര്‍ വളരെ പോസറ്റീവ് കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുന്നത്. മലയാള സിനിമ നല്ല കാലത്തിലേക്ക് തിരിച്ചുപോകുകയാണ്- അലന്‍സിയര്‍ വ്യക്തമാക്കി.

സന്തോഷം മാത്രം

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്നു നടി പാർവതി പറഞ്ഞു. ഇതു രണ്ടാം തവണയാണ് പാർവതിയ്ക്ക് അവാർഡ് ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന ചുത്രത്തിൽ സമീറ എന്ന കഥാപാത്രമാണ് പാർവതിയെ വീണ്ടും പുരസ്കാരത്തിന് അർഹയാക്കിയത്. പുരസ്കാരത്തിന്റെ നിറവിൽ സംവിധായകൻ രജേഷ് പിള്ളയേയും താരം സ്മരിക്കുന്നുണ്ട്. നമ്മുടെ വര്‍ക്ക് സ്‌പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണെന്നും പാർവതി പറഞ്ഞു

അവാർഡ് ഡബ്ലുസിസിയ്ക്ക്

തനിയ്ക്ക് ലഭിച്ച അവാർഡ് ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നതായി പാർവതി കൂട്ടിച്ചേർത്തു. മുന്‍പ് ഇതുപോലൊരു സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്‌നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. നമ്മളായിട്ട് പറഞ്ഞ് കൊട്ടിഘോഷിയ്‌ക്കേണ്ട ആവശ്യമില്ലെന്നു താരം കൂട്ടിച്ചേർത്തു

English summary
kerala film award actors statement

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam