»   » ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ; മൊയ്തീന്‍, മികച്ച നടന്‍, നടി

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച സിനിമ; മൊയ്തീന്‍, മികച്ച നടന്‍, നടി

Posted By:
Subscribe to Filmibeat Malayalam

2015 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ തിരഞ്ഞെടുത്തു. മികച്ച സംവിധായകന്‍ ആര്‍ ആസ് വിമല്‍ തന്നെ. മികച്ച നടനായി പൃഥ്വിരാജിനെയും മികച്ച നടിയായി പാര്‍വതിയെയുമാണ് തിരഞ്ഞെടുത്തത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജിനെയും പാര്‍വതിയെയും അവാര്‍ഡിന് പരിഗണിച്ചത്.

ഹരികുമാര്‍ സംവിധാനം ചെയ്ത കാറ്റും മഴയും രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. പ്രേം പ്രകാശനാണ് രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ്. നിര്‍ണ്ണായകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രേം പ്രകാശിന് അവാര്‍ഡ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡ് ലെനയ്ക്ക് ലഭിച്ചു. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് അവാര്‍ഡ്.


ennu-ninte-moideen

ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്‌കാരം ഇന്നസെന്റിനും ചലച്ചിത്ര പ്രതിഭ പുരസ്‌കാരം കവിയൂര്‍ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക സുകുമാരന്‍ എന്നിവര്‍ക്കും ലഭിച്ചു.


ലെനിന്‍ രാജേന്ദ്രനാണ് മികച്ച തിരക്കഥാകൃത്ത്. ഇടവപ്പാതി എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ലെനിന്‍ രാജേന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച സംവിധായകനായി എം ജയചന്ദ്രനെ തിരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയായാണ് അവാര്‍ഡ്. മികച്ച ഗായിക കെഎസ് ചിത്ര.

English summary
Kerala Film Critics Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam