For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍, ഫഫദ്, ടൊവിനോ ക്രിട്ടിക്‌സ് ജേതാക്കള്‍ ആരൊക്കെയാണെന്നറിയുമോ? കാണൂ!

  |

  ഒന്നിന് പിന്നാലെ ഒന്നൊന്നായി അവാര്‍ഡ് പ്രഖ്യാപനങ്ങളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് അധിക നാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ദേശീയ അവാര്‍ഡും പ്രഖ്യാപിച്ചു. മലയാള സിനിമ തിളങ്ങി നിന്നിരുന്നൊരു പ്രഖ്യാപനം കൂടിയായിരുന്നു ഇത്തവണത്തേത്. സംസ്ഥാനം കാണാതെ പോയ പലരെയും ദേശീയ ജൂറി പരിഗണിച്ചുവെന്നതും പ്രധാന സവിശേഷതയാണ്. ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

  സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!

  മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ഇത്തവണത്തെ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. പതിവിന് വിപരീതമായി സിനിമാപ്രേമികള്‍ ആഗ്രഹിച്ച പ്രഖ്യാപനം കൂടിയാണ് ഇത്തവണ നടന്നിട്ടുള്ളത്. ആരൊക്കെയാണ് ഇത്തവണ പുരസ്‌കാരം നേടിയതെന്നറിയേണ്ടേ? കാണൂ!

  മമ്മൂട്ടിക്ക് കാലിടറി, ദിലീപ് കുതിക്കുന്നു, വിഷു ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

  മികച്ച നടനായി ഫഹദ് ഫാസില്‍

  മികച്ച നടനായി ഫഹദ് ഫാസില്‍

  ഫഹദ് ഫാസിലെന്ന നടനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്. മഹേഷിന്റെ പ്രതികാരത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ തൊണ്ടിമുതലും ദൃക്്‌സാക്ഷിയേയും ഏറ്റെടുത്തിരിക്കുകയാണ്. കള്ളന്‍ പ്രസാദായി അവിസ്മരണീയ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരവും തേടിയെത്തിയിട്ടുള്ളത്.

   വണ്‍ ആന്‍ഡ് ഓണ്‍ലി ലേഡി സൂപ്പര്‍ സ്റ്റാര്‍

  വണ്‍ ആന്‍ഡ് ഓണ്‍ലി ലേഡി സൂപ്പര്‍ സ്റ്റാര്‍

  തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ക്ക് ലഭിച്ചതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. രണ്ടാമത്തെ വരവിലാണ് താന്‍ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയതെന്ന് താരം വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായാണ് ഇത്തവണ താരം എത്തിയത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

  മികച്ച സിനിമ

  മികച്ച സിനിമ

  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, നിമിഷ സജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇതുവരെ സംവിധാനം ചെയ്ത രണ്ട് സിനിമയ്ക്കും ദേശീയ അവാര്‍ഡ് സ്വന്തമാക്കിയെന്ന റെക്കോര്‍ഡും ദിലീഷ് പോത്തന് സ്വന്തമാണ്.

  രണ്ടാമത്തെ നടനായി ടൊവിനോ തോമസ്

  രണ്ടാമത്തെ നടനായി ടൊവിനോ തോമസ്

  ഏത് തരം കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്ന് ടൊവിനോ തോമസ് തെളിയിച്ച വര്‍ഷം കൂടിയാണിത്. മായാനദിയിലൂടെ മികച്ച രണ്ടാമത്തെ പുരസ്‌കാരം സ്വന്തമാക്കിയത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. സിനിമയിലെത്തുന്നതിനായി താരം നടത്തിയ പരിശ്രമങ്ങള്‍ക്ക് ഇപ്പോഴാണ് റിസല്‍ട്ടുണ്ടായത്. ഇനി ടൊവിനോയുടെ സമയമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  മികച്ച സംവിധായകനായി ദിലീഷ് പോത്തന്‍

  മികച്ച സംവിധായകനായി ദിലീഷ് പോത്തന്‍

  തൊണ്ടി മുതലും എന്ന സിനിമയുടെ സംവിധായകനായ ദിലീഷ് പോത്തനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫഹദിനോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. മികച്ച രണ്ടാമത്തെ സിനിമയായി ആളൊരുക്കത്തെയും സംവിധായകനായി വിസി അഭിലാഷിനെയുമാണ് തിരഞ്ഞെടുത്തത്.

  രണ്ടാമത്തെ നടിയായി ഐശ്വര്യ ലക്ഷ്മി

  രണ്ടാമത്തെ നടിയായി ഐശ്വര്യ ലക്ഷ്മി

  പതിവ് നായികാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി ബോള്‍ഡായ നായികമാരാണ് ഇപ്പോള്‍ സിനിമയിലുള്ളത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുകയാണ്. മായാനദിയിലെ പ്രകടനത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഐശ്വര്യ ലക്ഷ്മിക്കാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

  ജനപ്രിയ ചിത്രമായി രാമലീല

  ജനപ്രിയ ചിത്രമായി രാമലീല

  ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയ രാമലീലയ്ക്കാണ് ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. വ്യക്തി ജീവിതത്തില്‍ ശക്തമായ വെല്ലുവിളികളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. എന്നാല്‍ സിനിമാജീവിതത്തില്‍ വന്‍വിജയമായിരുന്നു താരത്തിനെ കാത്തിരുന്നത്. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ അരങ്ങു തകര്‍ക്കുന്നതിനിടയിലായിരുന്നു രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്.

  മറ്റ് പുരസ്‌കാരങ്ങള്‍

  മറ്റ് പുരസ്‌കാരങ്ങള്‍

  സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം എംകെ അര്‍ജുനന്‍ മാസ്റ്ററിന് ലഭിച്ചു. അഭിനയത്തികവിനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനും പ്രതിഭാ പുരസ്‌കാരം ബാലു കിരിയത്തിനും ദേവനും ജലജയ്ക്കുമാണ് ലഭിച്ചത്. ബാലനാടനായി അശോകിനെയും ബാലനടിയായി മീനാക്ഷിയേയും തിരഞ്ഞെടുത്തു. കല്ലറ ഗോപനും ജോത്സനയുമാണ് ഗായികാഗായകന്‍മാര്‍. സജീവ് പാഴൂരിനാമ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

  English summary
  Kerala Film Critics Awards 2017 announced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X