അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലവരും സുരക്ഷിതർ!! നന്ദി പറയേണ്ട ഇവരോട്, ഹൃദയ സ്പർശിയായ കുറിപ്പ്
നാഷ്ണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എത്തിയാണ് പൂവത്തുശ്ശേരി പള്ളയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിച്ചതെന്നും മുന്ന പറഞ്ഞു
അച്ഛനേയും അമ്മയേയും രണ്ടായിരത്തി അഞ്ഞൂറോളം പേരും പൂവത്തൂശ്ശരി സെയ്ന്റ് ജോസഫ് പള്ളിയിൽ കുടങ്ങി കിടക്കുന്നുണ്ടെന്നും സഹായിക്കണെമെന്ന് ആവശ്യപ്പെട്ട് പൊട്ടി കരഞ്ഞു കൊണ്ട് നടൻ മുന്ന ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഇവരെ സഹായിക്കാൻ ആരും എത്തിയിട്ടില്ലെന്നും ഭക്ഷണം പോലും ലഭിച്ചിട്ടില്ലെന്നും മുന്ന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അച്ഛനും അമ്മയും അവിടെ കുടങ്ങി കിടന്ന 2500 ൽ പരം ആളുകളും സുരക്ഷിതമാണെന്ന് താരം അറിച്ചിട്ടുണ്ട്.

നാഷ്ണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എത്തിയാണ് പൂവത്തുശ്ശേരി പള്ളയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിച്ചതെന്നും മുന്ന പറഞ്ഞു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ആഹാരം സാധനങ്ങളും ക്യാമ്പിൽ ലഭ്യമാണെന്നും മുന്ന കൂട്ടിച്ചേർത്തു. എയര്‍ലിഫ്റ്റിങ് വഴി ജനങ്ങളെ രക്ഷിച്ചു തുടങ്ങി. ജനങ്ങളുടെ ദുരിതം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സന്നധ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയും മുന്ന ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സിനിമ താരങ്ങളായ സലിം കുമാർ, ജോജോ, അനന്യ, ജയറാമും കുടുംബവും പ്രളയത്തിന്റെ ഇരകളായിരുന്നു. പ്രണയ മുഖത്തിൽ നിന്ന് രക്ഷപ്പെട്ടതിനു ശേഷം ജയറാം രക്ഷപ്രവർത്തനത്തിന് മുന്നിൽ തന്നെ എത്തിയിട്ടുണ്ട്. കൂടതെ ടൊവിനോയും ജനങ്ങളോടൊപ്പം രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications