twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരുവോണം ആഘോഷിക്കാനായി ചിത്ര ആലപ്പുഴ ദുരിതാശ്വാസ ക്യാംപിൽ!! ആഘോഷത്തിന് ഇത്തിരി മധുരം കൂടും

    ഗായിക കെഎസ് ചിത്രയുടെ ഇത്തവണത്തെ തിരുവേണം ദുരിതബാധിതരായ ജനങ്ങൾക്കൊപ്പമാണ്.

    |

    ഇത്തവണത്തെ കേരള ജനതയുടെ ഓണം നിറങ്ങൾ മങ്ങിയതാണ്. പ്രളയക്കെടുതിയിൽ നിന്ന് ഇതുവരെ ജനങ്ങൾ കരകയറിയിട്ടില്ല. ഇന്നും പലരുടേയും വീടുകൾ വാസയോഗ്യമല്ല. പെരുന്നാൾ പോലെ പലരുടേയും ഓണം അഭയാർഥി ക്യാമ്പുകളിലാണ്. മഴക്കെടുതിയിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈതാങ്ങായി കേരള ജനത ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. കലാ സാംസ്കാരിക, സാമൂഹിക സിനിമ മേഖലയിലുള്ളവർ തങ്ങളുടെ സകല തിരക്കുകളും മാറ്റി നിർത്തി ജനങ്ങൾക്കൊപ്പം നിന്നിരുന്നു. അതുപോലെ പതിവ് ഓണാഘോഷത്തിൽ നിന്നും ഇവർ മാറി നിൽക്കുന്നുണ്ട്.

    ഗീതാ ഗോവിന്ദം തിയേറ്ററുകളിൽ തകർക്കുന്നു, വിജയ് ദേവരകൊണ്ട എവിടെയാണെന്ന് അറിയാമോ...ഗീതാ ഗോവിന്ദം തിയേറ്ററുകളിൽ തകർക്കുന്നു, വിജയ് ദേവരകൊണ്ട എവിടെയാണെന്ന് അറിയാമോ...

    ഗായിക കെഎസ് ചിത്രയുടെ ഇത്തവണത്തെ തിരുവേണം ദുരിതബാധിതരായ ജനങ്ങൾക്കൊപ്പമാണ്. അലപ്പുഴ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്കൊപ്പമായിരിക്കും ചിത്രം തിരുവോണ ദിവസം ചിലവിടുക. ധനകാര്യമന്ത്രി തോമസ് ഐസക്കും ചിത്രയ്ക്കൊപ്പം ക്യാംപിൽ എത്തും.

    ചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി! കോടിക്കണക്കിന് പേർ കൂടെയുണ്ട്, വൈറലാകുന്നു തീപ്പൊരി വാക്കുകൾചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി! കോടിക്കണക്കിന് പേർ കൂടെയുണ്ട്, വൈറലാകുന്നു തീപ്പൊരി വാക്കുകൾ

     തിരുവനന്തപുരത്ത് ചിത്രയെത്തി

    തിരുവനന്തപുരത്ത് ചിത്രയെത്തി

    തിരുവനന്തപുരം കോട്ടൺഹിൽസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപും ചിത്ര സന്ദർശിച്ചിരുന്നു. ക്യാംപിലെ ജനങ്ങൾക്കായി ഓണപ്പാട്ടും പാടിയ ശേഷമാണ് ചിത്ര ഇവിടെ നിന്ന് പോയത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് സാധന സാമഗ്രികൾ സംഭാവന ചെയ്ത എല്ലാ വ്യക്തികൾക്കും ചിത്ര ഈ അവസരത്തിൽ നന്ദി പറയുകയും ചെയ്തിരുന്നു. ചിത്രയ്ക്കൊപ്പം പിന്നണി ഗായകരായ അൻവർ സാദത്ത്, രാജലക്ഷ്മി ക്യാംപിൽ എത്തിയിരുന്നു.

    ശുചീകരണ സാമഗ്രികൾ

    ശുചീകരണ സാമഗ്രികൾ

    ശുചീകരണത്തിനാവശ്യമായുളള സാമഗ്രികൾ കൈമാറുകയും ചെയ്തു. കൂടാതെ അസിസ്റ്റന്റ് കലക്ടർ പ്രിയങ്കയുടെ അഭ്യർഥന പ്രകാരം തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ നിന്ന് ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുറപ്പെട്ട അവസാന ലോറികൾക്കും പച്ചക്കൊടി കാട്ടിയിരുന്നു. ഗായകർക്കൊപ്പം മറ്റ് സന്നദ്ധ സേവപ്രവർത്തകർക്കായും ഗാനം ആലപിച്ച ശേഷമാണ് ഗായിക അവിടെ നിന്ന് പോയത്.

    ആലപ്പുഴയിൽ കലാപരിപാടികൾ

    ആലപ്പുഴയിൽ കലാപരിപാടികൾ

    ധനമന്ത്രി തോമസ് ഐസക്കിന്റെ ആവശ്യപ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരും സംഗീതഞ്ജരും ചേർന്ന് അലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 21 മുതൽ ഒരു രൂപ പോലും പ്രതിഫല‌ം വാങ്ങാതെയാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. രളാ ആർട് ലവേഴ്സ് അസോസിയേഷൻ (കല), മറ്റ് സംഗീത സന്നദ്ധ സംഘടകളുമായി ചേർന്ന് നടത്തി വരുന്ന 'സാന്ത്വന സംഗീതം പരിപാടിയുമായി ഭാഗമാണിത്.

     ധനസഹായം

    ധനസഹായം

    ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. കൂടാതെ ചിത്ര ഫാൻസ് അസോസിയേഷന്റെ വക വിഭവ സമാഹരണവും സജീവമായി തന്നെ നടക്കുന്നുണ്ട്. കൂടാതെ കേരളത്തിന്റെ പുനനിർമ്മാണത്തിൽ ഒത്തു ചേരണം എന്നാവശ്യപ്പെട്ട് ഒരു വീഡിയോയും ചിത്ര റിലീസ് ചെയ്തിരുന്നു.

    English summary
    kerala flood camp ks chithra visit alappuzha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X