For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിമ സ്ഥാപിക്കില്ല!! ആ മുഖം മനസ്സിൽ, യുഎഇ ഭരാണാധികാരിയെ കുറിച്ചുളള ഹൃദയസ്പർശിയായ കുറിപ്പ്

  By Ankitha
  |

  കേരള ജനത കടന്നു പോയത് കൊടും ഭീകരവും ദാരുണവുമായ അവസ്ഥയിലൂടെയായിരുന്നു. കയ്യിലുണ്ടായിരുന്ന പലതും നിമിഷ നേരം കൊണ്ടാണ് കൺ മുന്നിലൂടെ ഒലിച്ചു പോയത്. അതിൽ പലതും വർഷങ്ങളായുളള പ്രയത്ന ഫലമാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ഇറങ്ങുമ്പോൾ ആകെ കൈ മുതലായുണ്ടായിരുന്നത് ധരിച്ചരുന്ന വസ്ത്രവും ജീവനും മാത്രമായിരുന്നു. ഈ അവസ്ഥയിൽ നിന്നു വേണം ആദ്യം മുതൽ ജീവിതം കെട്ടിപ്പടുക്കാൻ .

  കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കരകയറ്റാനുളള ശ്രമത്തിലാണ് സർവ്വ ജനങ്ങളും. ഇതിനായി വലിപ്പ ചെറുപ്പം നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ്. സിനിമ താരങ്ങളും സാമൂഹിക പ്രവർത്തകരും ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടെ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ജനങ്ങളുടെ ഇടയിലും ചർച്ച വിഷയം യുഎഇ ഷേക്കിനെ കുറിച്ചാണ്. ഒറ്റ ദിവസം കൊണ്ട് കേരള ജനതയുടെ ഇടയിൽ താരമായിരിക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കുറിച്ചുള്ള സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

  ശരിയ്ക്കും രാജാവ്

  പറയാൻ വാക്കുകളില്ല എന്ന് പറഞ്ഞാണ് നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. യുഎഇ എന്ന നാട്,ആ നാട്ടിലെ ജനങ്ങൾ,അവരെ മുന്നോട്ട് നയിക്കുന്ന ഭരണ കർത്താക്കൾ,അവരെ നമ്മൾ ആദരപൂർവ്വം വിളിക്കും ഷെയ്ക്ക്!!! അതായത് രാജാവ്.പ്രജകൾക്ക് വേണ്ടി രാജ്യം ഭരിക്കുന്ന രാജാവ്.ഏത് രാജ്യക്കാരും,എല്ലാ മനുഷ്യരും,ഈ രാജാക്കന്മാർക്ക്,സ്വന്തം ജനതയാണ്.കാരുണ്യത്തിന്റെ ,കര സ്പർശം,ആ മണലാര്യണത്തിൽ നിന്നും,നമ്മുടെ കൊച്ച് കേരളത്തിൽ എത്തുമ്പോൾ,നാം ആർക്കാണ് നന്ദി പറയേണ്ടത് ? നമ്മളുടെ നാടിന്റെ ,നട്ടെല്ലായ പ്രവാസി സമൂഹത്തോട് മാത്രമല്ല ഇനിയും മനുഷത്ത്വം,നഷ്ടപ്പെടാത്ത ഒരുപാട് സുമനസ്സുകളോട്

  റിയൽ  ഹീറോ

  റിയൽ ഹീറോ

  ജാതിക്കും,മതത്തിനും,അതീതമായി,മനുഷ്യനെ,മനുഷ്യനായികാണുന്ന സുമനസ്സുകളോട്, കക്ഷി രാഷ്ട്രീയത്തിനതീതമായി,നമ്മളൊന്നാണ്,എന്ന് ലോകത്തിന്റെ മുമ്പിൽ ഉറക്കെ വിളിച്ച് പറഞ്ഞ,സുമനസ്സുകളോട്,കടലിന്റെ മക്കളോട്,നമ്മുടെ പോലീസിനോട്,നമ്മുടെ സൈന്യത്തോട്,നമ്മുടെ യുവാക്കളോട്,നമ്മുടെ ഉദ്യോഗസ്ഥരോട്, സന്നദ്ധ പ്രവർത്തകരോട്,മാധ്യമ സുഹൃത്തുക്കളോട് അതെ കേരളം അതിജീവിക്കുകയാണ്...ആരുടെ മുന്നിലും കൈനീട്ടാതെ...നമ്മളെ സ്നേഹിക്കുന്നവരുടെ സഹായം നന്ദിയോടെ സ്വീകരിച്ച് കൊണ്ട്. ഷെയ്ക്ക് ഖലീഫ അങ്ങുൾപ്പടയുളള അനേകം സുമനസ്സുകളെ നോക്കി ഞങ്ങൾ വിളിക്കും...ഷെയ്ക്ക് ദ റിയൽ ഹീറോ

  ഞങ്ങളുടെ മനസ്സുകളിൽ

  ഞങ്ങളുടെ മനസ്സുകളിൽ

  കോടി രൂപ മുടക്കി നിങ്ങളുടെ പ്രതിമകൾ ഞങ്ങൾ സ്ഥാപിക്കില്ല. പകരം ഞങ്ങളുടെ മനസ്സിൽ നിങ്ങളുണ്ട്. അനശ്വരമായ വിലമതിക്കാനാവാത്ത,മനുഷ്യത്ത്വത്തിന്റെ പ്രതിമ. പ്രളയത്തിൽ അകപ്പെട്ട് പോയ കേരളത്തിന് വൻ സഹായവുമായി എത്തിയ യുഎഇ ഭരണകൂടത്തോടുള്ള നന്ദി സൂചകമായിട്ടായിരുന്നു സംവിധായകൻ ഇത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഖത്തറിനെ കുറിച്ചും സംവിധായകൻ പരാമർശിച്ചിട്ടുണ്ട്. നിങ്ങളെ ഞങ്ങൾ ഒരിക്കലും സ്മരിച്ചിട്ടില്ലെന്നും നിഷാദ് കുറിപ്പിൽ പറയുന്നുണ്ട്.

   700 കോടി

  700 കോടി

  കേരള സമൂഹം‌ ഒന്നടങ്കമാണ് യുഎഇ സർക്കാരിനോട് നനദി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റുമായി യുഎഇ ഭരണകൂടത്തോട് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകളും കുറിപ്പുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നതും ഇവിടെയാണ്. അതിൽ തൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞ് പ്രവാസികളും രംഗത്തെത്തിയിട്ടുണ്ട്.

  English summary
  kerala flood dirctor ma nishad says about uae government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X