കേരളത്തിലെ മഹാപ്രളയം വെള്ളിത്തിരയിലേക്ക്!! കൊല്ലവര്‍ഷം 1193...ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണൂ

2018 ആഗസ്റ്റിൽ കേരളത്തെ തന്നെ ദുരിതത്തിലാക്കി മഹാപ്രളയം വന്നപ്പോൾ തിരക്കഥയിൽ ചില മാറ്റം വരുത്തി കൊല്ലവർഷം 1193 ഒരുക്കിയിരിക്കുന്നത്

Recommended Video

മഹാപ്രളയം വെള്ളിത്തിരയിലേക്ക്!! | Kerala Floods 2018 | filmibeat Malayalam

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാപ്രളയത്തിനെ ആധാരമാക്കി നവാഗതനായ അമൽ നൗഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്ന പേരിട്ടു. 2015 ൽ ചെന്നൈയിലുണ്ടായ വെളളപ്പൊക്കത്തെ ആസ്പദമാക്കി ചെന്നൈ വാരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അണിയറ പ്രവർത്തകർ. 2018 ആഗസ്റ്റിൽ കേരളത്തെ തന്നെ ദുരിതത്തിലാക്കി മഹാപ്രളയം വന്നപ്പോൾ തിരക്കഥയിൽ ചില മാറ്റം വരുത്തി കൊല്ലവർഷം 1193 ഒരുക്കിയിരിക്കുന്നത്.

kollavarsham

ചിത്രത്തിനെ കുറിച്ച് സംവിധായകനും തിരക്കഥകൃത്തുമായ അമൽ നൗഷാദ് പറയുന്നത് ഇങ്ങനെയാണ്. ചെന്നൈ വാരം എന്ന സിനിമയെ കുറിച്ചുള്ള പണികൾ തുടങ്ങിയപ്പോൾ എല്ലാവരും എന്നോട് ചോദിച്ചു ഈ സിനിമ എന്താണ് തമിഴിൽ ചെയ്യുന്നതെന്ന്. എന്നാൽ എന്റെ കയ്യിൽ കൃത്യമായ മറുപടിയുണ്ടായിരുന്നു. എന്റെ സിനിമയിലെ ഓരോ സന്ദർഭങ്ങളും നേരിട്ടത് ചെന്നൈയിലെ ജനങ്ങളായിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം ഞാൻ എഴുതിയതും കേട്ടറിഞ്ഞതും ഞാൻ അടക്കമുളളവർ എല്ലാവരും നേരിട്ട് അനുഭവിച്ചു. സ്വപ്നത്തിൽ പോലും ഇത്തരത്തിലുളള ഒരു സന്ദർഭം അനുഭവിക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല.ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാൾ ഇരട്ടി നാം അനുഭവിച്ചു.പക്ഷെ അപ്പോഴും നമ്മളെല്ലാവരും നാടിനു വേണ്ടി ഒരുമിച്ചു നിന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണത്തിന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. അതെ സമയം വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ക്യാമറ ദേവന്‍ മോഹനന്‍, സംഗീതം സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019 ആദ്യ മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X