പ്രളയക്കെടുതി: സഹായ ഹസ്തവുമായി മറഡോണ, നീലി ടീം

കേരളം അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും കേരളത്തിലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസമായി തമിഴ് താരങ്ങളും രംഗത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ മറഡോണ, നീലി എന്നീ ചലച്ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും പ്രളയ ദുരതം അനുഭവിക്കുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഒരു ദിവസത്തെ കളക്ഷനാണ് രണ്ട് സിനിമകളുടേയും അണിയറ പ്രവര്‍ത്തകര്‍ പ്രളയ ബാധിതകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ്കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാനാണ് മിനി സ്റ്റുഡിയോസിന്റെ തീരുമാനം. ടൊവിനോയാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക കൃഷി നാശം സംഭവിച്ചവര്‍ക്കായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അടുത്ത ആഴ്ച കൈമാറും.

maradona

മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലി. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയറ്ററിലെത്തിയത്. തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി തമിഴ് താരങ്ങള്‍ ഈ പ്രകൃതി ദുരന്തത്തില്‍ കേരളത്തിന് ആശ്വസവുമായി രംഗത്തുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X