മോഹന്‍ലാല്‍ വീണ്ടും കനിഞ്ഞു! പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ കുടുംബത്തിന് സഹായം

വീണ്ടും മഹാമാരിയും പ്രളയവും കേരളത്തെ പിടിച്ച് ഉലച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായതിനെക്കാള്‍ അതിഭീകരമായ ദുരന്താവസ്ഥയിലൂടെയായിരുന്നു ഇത്തവണ നാട് കടന്ന് പോയത്. എന്നാല്‍ അവര്‍ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം വന്നതോടെ ഏത് പ്രതിസന്ധിയും അനായാസം മറികടന്നു. പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് സഹായവുമായി നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു.

പ്രളയത്തില്‍ മരണപ്പെട്ട അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവാസി മലപ്പുറം കാരത്തൂര്‍ സ്വദേശിയായ അബ്ദുള്‍ റസാഖിന്റെ മരണം. കുട്ടികളെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അബ്ദുള്‍ റസാഖ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

major-ravi

അബ്ദുള്‍ റസാഖിന്റെ കുടുംബത്തിന് വിശ്വശാന്തിയുടെ സഹായഹസ്തവുമായി മോഹന്‍ലാല്‍ എത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു സംഘാടകരും മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു. അബ്ദുള്‍ റസാഖിന്റെ ഭവനത്തിലെത്തി അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കി.

മാത്രമല്ല പതിനൊന്നിലും ഒന്‍പതിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസചിലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനമേകാനും മോഹന്‍ലാല്‍ മറന്നില്ല. നേരത്തെ പ്രളയത്തിനിടെ മരണമടഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി മോഹന്‍ലാല്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X