twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുറ്റിലും വെളളം നിറഞ്ഞു!! ഡേവിഡ് ഉറക്കെ പാടുന്നു,ദുരിതാശ്വാസ ക്യാമ്പിൽ നിന്നുളള ഹൃദയസ്പർശിയായ രംഗം

    ചുറ്റിലും വെള്ള ഉയർന്നു പൊങ്ങുമ്പോൾ പളളി ഹാളിലെ കസേരയിൽ ഇരുന്ന് ഡേവിഡ് എന്ന മധ്യവയസ്ക്കൻ ഉറക്കെ പാടുകയാണ്.

    By Ankitha
    |

    പ്രളയത്തിനു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളാണ്. പ്രളയം തങ്ങളുടെ സകല സന്തോഷങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും സകലതും ഒഴിക്കൊണ്ട് പോയപ്പോൾ ആകെ ജനങ്ങളുടെ കൈകളിലുണ്ടായിരുന്നത് ജീവനും തോൽക്കാൻ തയ്യാറാകാത്ത് ഒരു മനസ്സും മാത്രമായിരുന്നു. നഷ്ടങ്ങളുടെ കഥകൾ മാത്രമാണ്

    പ്രളയം മാറി മാനം തെളിഞ്ഞിട്ടും പകുതിയിലധികം ജനങ്ങൾക്കും തങ്ങളുടെ വീടുകളിലേയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പൂർണ്ണമായി വെളളം ഇറങ്ങാത്ത പ്രദേശങ്ങളും വാസയോഗ്യമല്ലാത്ത വീടുകളും കേരളത്തിലുണ്ട്. ഇത്തരം സാഹചര്യത്തിലും മുഖത്ത് സന്തോഷം വരുത്താനും കൂടെയുളളവരെ ചിരിപ്പിക്കാൻ സാധിക്കുക എന്ന് പറയുന്നത് വളരെ വലിയൊരു കാര്യമാണ്. ഇത്തരത്തിലുളള സന്തോഷം തരുന്ന വാർത്തകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേൾക്കാൻ സാധിക്കുന്നുണ്ട്. അത്തരത്തിലുളള ഒരു ഹൃദയ സ്പർശിയായ രംഗത്തിന് കാഴ്ചക്കാരാവുകയാണ് നമ്മൾ.

     വെള്ളപ്പൊക്കത്തിൽ നിന്നൊരു പാട്ട്

    വെള്ളപ്പൊക്കത്തിൽ നിന്നൊരു പാട്ട്

    ചുറ്റിലും വെള്ള ഉയർന്നു പൊങ്ങുമ്പോൾ പളളി ഹാളിലെ കസേരയിൽ ഇരുന്ന് ഡേവിഡ് എന്ന മധ്യവയസ്ക്കൻ ഉറക്കെ പാടുകയാണ്. ഹൃദയവാഹിനി ഒഴുകുന്നു നീ എന്ന ഗാനമാണ് ഇദ്ദേഹം ആലപിച്ചത്. പ്രളയം ജീവിതം തകർത്ത ഒരു മനുഷ്യന്റെ മനസ്സിൽ നിന്ന് വരുന്ന പാട്ടാണിതെന്ന് ഏറെ ശ്രദ്ധേയമാണ്. ഡേവിഡിന്റെ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

    പാട്ട് പാടാൻ കാരണം

    പാട്ട് പാടാൻ കാരണം

    സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമായിരുന്നു ഡേവിഡ് പാട്ട് പാടിയത്. വൈക്കത്തെ ക്യാമ്പിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. വീട്ടിൽ വെളളം കയറിയതിനെ തുടർന്ന് അമ്മയെ സഹോദരന്റെ വീട്ടിലേയ്ക്ക് മാറ്റിയതിനു ശേഷമായിരുന്നു ഇദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. പ്രകൃതിയുടെ ഇപ്പോഴത്തെ മാറ്റവും നിലവിലെ അവസ്ഥയും കണ്ടാണ് ഈ പാട്ട് പാടിയത്. അതു കൊണ്ടാണ് സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ പാട്ട് പാടിയതെന്നും ഇദ്ദേഹം പറയുന്നു. വീട്ടിൽ നിന്ന് വെളളം ഇറങ്ങുന്നതുവരെ ക്യാമ്പിൽ തുടരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

     സംഗീതം പഠിച്ചിട്ടില്ല

    സംഗീതം പഠിച്ചിട്ടില്ല

    ചെറുപ്പം മുതലെ സഗീതത്തിനോട് വലിയ താൽപര്യമായിരുന്നു. എന്നാൽ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്നും ഡേവിഡ് പറയുന്നു. പെയ് ന്റിങ് തൊഴിലാളിയായ ഇദ്ദേഹം സ്റ്റേജ് പരിപാടിയിലൊക്കെ പാടിയിരുന്നു. കയ്യിലുളളതെല്ലാം ഒലിച്ചു പോയി എഹ്കിലും തിരിച്ചു പിടിക്കാൻ കാഴിയുമെന്നുളള ആത്മവിശ്വാസവും ഡേവിഡ് പങ്കുവെയ്ക്കുന്നുണ്ട്.

    നല്ലവാർത്തകൾ

    നല്ലവാർത്തകൾ

    പ്രളയത്തിനു ശേഷം ദുരന്തകഥകളും കണ്ണിനെ ഈറനണിയിക്കുന്ന കഥകളും മാത്രം കേട്ടു വരുമ്പോൾ ഇതുപോലുളള ആത്മവിശ്വാസം പകരുന്ന പോസിറ്റീവ് വാർത്തകൾ കേൾക്കുന്നവർക്കും ദുരിതബാധിതർക്കും ഒരു ആത്മദൈര്യം പകർന്ന് നൽകുന്നതാണ്. ഡേവിഡും ആസിയ താത്തയുമെല്ലാം പകരുന്ന ആ ശക്തി വളരെ വലുതാണ്. എന്തുവന്നാലും ഉയർന്നു വരും നഷ്ടപ്പെട്ടത് തിരികെ പിടിക്കും എന്നുളള വില്ല് പവറാണ് ഇവരിൽ കാണാൻ കഴിയുന്നത്.

    English summary
    kerala flood relief camp man sing a song vedio viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X