For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വീട്ടിനുള്ളിൽ നിന്ന് കൂട്ടക്കരച്ചിൽ!! അകത്ത് കയറിയപ്പോഴാണ് സലിം കുമാറിനെ കണ്ടത്, രക്ഷകൻ പറയുന്നു

  |

  വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ജനങ്ങൾക്ക് പലർക്കും മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ചായിരുന്നു പറയാനുള്ളത്. ഇത് വരെ ഇങ്ങനെയൊരു അനുഭവം കേരളീയർക്ക് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. അത്രയ്ക്ക് ഭീകരമായ ഒരു അവസ്ഥയായിയിരുന്നു ജനങ്ങൾക്ക് നേരിടേണ്ടി വന്നത്. പലരും ഇന്നും ആ ഭീതിയിൽ നിന്ന് വിട്ട് മാറിയിട്ടുമില്ല.

  നിങ്ങൾ തനിച്ചല്ല!! പ്രളയക്കെടുതി നേരിടാൻ ഞാനും കൂടെയുണ്ട്, ലാലേട്ടൻ പറയുന്നത് കാണൂ, വീഡിയോ...

  നടൻ സലിം കുമാറിനും പറയാനുണ്ട് പ്രളത്തിൽ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ആ നിമിഷങ്ങളെ കുറിച്ച്. പ്രളയത്തെ തുടർന്ന് 32 കുടുംബങ്ങളായിരുന്നു സലിം കുമാറിന്റെ വീടായ ലാഫിങ് വില്ലയിൽ അഭയം തേടിയത്. രണ്ടാം നിലയിലായിരുന്നു ഇവർ. എന്നാൽ ഇവിടെയും വെളളം കയറിയാൽ പിന്നെ ടെറസിൽ കയറേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ ചെന്ന് അവസാനിക്കുമായിരുന്നു. വീട്ടിൽ എത്തിയവരിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെയുണ്ടായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെയായിരുന്നു....

  വയനാട്ടിലെ കുടുംബങ്ങൾക്ക് സഹായവുമായി ലാലേട്ടൻ, ഇതാണ് ഹീറോയിസം, താരം പറയുന്നത് കാണൂ

  കൂട്ടകരച്ചിൽ

  സുനിലും സംഘവുമാണ് സലിം കുമാറിനേയും വീട്ടിലുളള ബാക്കി ആളുകളേയും അവിടെ നിന്ന് രക്ഷിച്ചത്. കൂട്ടകരച്ചിൽ കേട്ടാത് അതുവഴി പോയ സുനിലും സംഘവും സലിം കുമാറിന്റെ ഇരുനില വീട് ശ്രദ്ധിച്ചത്. ഫൈബർ ബേട്ട് ഉപയോഗിച്ചായിരുന്നു ഇവിടെയുള്ള ആളുകളെ രക്ഷിച്ചത്. വീടിന്റെ രണ്ടാം നിലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോഴാണ് അത് സലിംകുമാറിന്റെ വീടാണെന്നുള്ള കാര്യം മനസ്സിലായത്. തുടർന്ന് തോളിൽ കയറ്റി അവിടെുളളവരെ ബോട്ടിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

  എന്നും ഓർമ്മിക്കും

  പ്രളയം ഒന്ന് ശമിച്ചപ്പോൾ സലിം കുമാർ രക്ഷകനെ തേടിയെത്തിയിരുന്നു. ന്നദി പറയുന്നില്ലെന്നും മരണം വരെയയും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും സുനിലിനെ കെട്ടിപ്പിടിച്ചുകൊണ്ട് സലിം കുമാർ പറ‍ഞ്ഞു. നടനെ കുടുംബത്തിനോടൊപ്പം 32 പേരെയാണ് താരത്തിന്റെ വീട്ടിൽ നിന്ന് സുനിൽ രക്ഷപ്പെടുത്തിയത്. ജലം ക്രമാതീതമായി ഉയർന്നു വന്നപ്പോൾ തന്നെ അയൽക്കാർ സലിം കുമാറിന്റെ വീട്ടിലേയ്ക്ക് അഭയം പ്രാപിക്കുകയായിരുന്നു.

  സുനിൽ മാത്രമല്ല

  എംഎൽഎ എസ് ശർമയുടെ ആവശ്യനുസരണമായിരുന്നു മലപ്പുറം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിന്റായ സുനിൽകുമാർ രക്ഷാപ്രവർത്തനത്തിനായി പറവൂരിൽ എത്തിയത്. ഇദ്ദേഹത്തിനോടൊപ്പം കോസ്റ്റ് ഗാഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറാമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴിക്കകടവിൽ സന്ദീപ് എന്നിലർ ചേർന്നായിരുന്നു ഇവിടെ എത്തിയത്. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തിയിരുന്നു.

  പ്രളയത്തിൽ മൂന്ന് ദിവസം

  അയല്‍വാസികൾക്കൊപ്പം രക്ഷപ്രവർത്തകരെ കാത്ത് മൂന്ന് ദിവസം വീട്ടില്‍ കഴിഞ്ഞിരുന്നു. ഈ സമയത്താണ് തന്നെ തേടി മത്സ്യത്തൊഴിലാളികൾ എത്തിയതെന്നും സലീംകുമാര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ മഹത്വായ സേവനത്തെ ഉയര്‍ത്തികാണിക്കുമ്പോഴും പട്ടാളത്തേയും നേവിയേയും ബാക്കി സേനാവിഭാഗങ്ങളേയും ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും താരം പറഞ്ഞു. തന്നെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്, ആ അനുഭവമാണ് ഞാന്‍ പറഞ്ഞതെന്നും താരം പറഞ്ഞു.

  English summary
  kerala flood salim kumar meet sunil

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more