For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഒരു ഫ്ലാറ്റിൽ നിന്ന് ഇരുപത് ചപ്പാത്തി!! ആകെ 2000... ജീവിതം തിരിച്ചു പിടിക്കാനുള്ള വഴിയുമായി ഷാൻ

  By Ankitha
  |

  മനുഷ്യർക്ക് മുന്നിൽ പ്രകൃതി ഉറഞ്ഞാടിയപ്പോൾ വെറും കാഴ്ചക്കാരിയി നോക്കി നിൽക്കാൻ മാത്രമേ നമ്മൾ മനുഷ്യർക്ക് കഴിഞ്ഞുളളൂ. പ്രളയവും വെളളപ്പെക്കവും ജനങ്ങളുടെ സ്വത്ത് കവർന്നെടുത്തപ്പോൾ കിട്ടിയ ജീവനും കൊണ്ട് പലർക്കും വീട് വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നു. ജീവൻമാത്രം മുറുകെ പിടിച്ചു കൊണ്ട് വെറും കയ്യോടെ രക്ഷപ്പെട്ട ദുരിന്തബാധ്യരെ തേടി അനേകം നല്ല മനസ്സുകളാണ് പുറം ലോകത്ത് കാത്തിരുന്നത്. ജാതിയും മതവും വർഗ്ഗവും ഭാഷാവ്യത്യാസവുമില്ലാതെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട് വന്നവരെ അവർ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്.

  പ്രളയത്തെ ഒറ്റകെട്ടോടെയാണ് കേരള ജനത നേരിട്ടത്. വലിപ്പ ചെറുപ്പമില്ലാതെ ജനങ്ങൾക്ക് താങ്ങായി നിൽക്കാൻ കേരള ജനത ഒന്നടങ്കം രംഗത്തെത്തിയിരുന്നു. സെലിബ്രിറ്റികൾ പോലുംന ജനങ്ങൾക്ക് കൈ താങ്ങായി കൂടെ കൂടെ നിൽക്കുകയായിരുന്നു. സെലിബ്രിറ്റി പര്യവേഷം മാറ്റിവെച്ച് സാധാരണക്കാരെപ്പോവലെ പ്രളയജലത്തിലേയ്ക്കും ക്യാംപുകളിലേയ്ക്കും ഓടി നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.പ്രളയത്തിൽ ബുദ്ധിമിട്ടുന്ന ജനങ്ങൾക്കൊപ്പം സഹായവുമായി ഒപ്പം നിന്ന വ്യക്തയായിരുന്നു സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. നിരവധി ജനങ്ങൾക്ക് മുന്നിലാണ് ഇദ്ദേഹം സഹായ ഹസ്തവുമായി എത്തിയത്.ഇപ്പോഴിത പ്രളയബാധിതരെ സഹായിക്കാനുളള പുതിയ ഐഡിയയുമായിട്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

  ഉറക്കം പോലും നഷ്ടപ്പെട്ട ഷിയാസിനെത്തേടി ആ വാര്‍ത്തയെത്തി! ഇരട്ടിമധുരമായി ആ ശബ്ദവും!

  ആവശ്യങ്ങൾ കൂടുന്നു

  ജനങ്ങൾക്ക് വിതരണം ചെയ്യാനുളള സാധനം കുറഞ്ഞു കൊണ്ട് ഇരിക്കുകയാണെന്ന് ഷാൻ റഹ്മാൻ പറഞ്ഞു. ഇനിയും ഒരുപാട് പേരെ സഹായിക്കാനുണ്ട്. ദിവസങ്ങൾ ചെല്ലുന്തോറും ആവശ്യങ്ങൾ കുറഞ്ഞു വരുമെന്നാണ് കരുതിയത്. എന്നാൽ ഇത് കുടുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാൻ പറഞ്ഞു.

  റസ്റ്റോറന്റുകൾ സഹായത്തിന്

  നിരവധി റസ്റ്റോറന്റുകൾ സഹായത്തിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം(19/8/2018) പതിനായിരത്തിലധികം ആളുകളാണ് ഭക്ഷണത്തിനായി എത്തിയത്. എന്നാൽ നമ്മളെ സഹായിക്കുന്ന റസ്റ്റോറന്റുകളിലെ സാധനം തീർന്നു കൊണ്ടിരിക്കുകയാണ്. തുടർച്ച് ഭക്ഷണം പാകം ചെയ്യുന്നതാണ് ഇതിനു കാരണമെന്നും ഷാൻ റഹ്മാൻ പറഞ്ഞു. എല്ലാവരും ചോദിക്കുന്നത് ഒരു പൊതി ഭക്ഷണം തരാമോ എന്നാണ്. വളരെ ബുദ്ധിമുട്ടുള്ള സമയമാണെന്നും നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് ഇതിനെ നേരിടാമെന്നു ഷാൻ പറയുന്നുണ്ട്.

  പുതിയ ഐഡിയ

  നമ്മുടെ ഓരോർത്തരുടെയും കുടുംബങ്ങളിൽ നിന്ന് ഇരുപത് ചപ്പാത്തി വീതം ഉണ്ടാക്കിയാൽ ഒരുരണ്ടായിരം ചപ്പാത്തി ലഭിക്കും. . കൊച്ചിയിലെ ഓരോ ഫ്ലാറ്റിൽ നിന്നും കുറച്ചു ഭക്ഷണം കിട്ടുകയാണെങ്കിൽ നിരവധി പേർക്ക് നമുക്ക് ഇത് എത്തിക്കുമെന്നും ഷാൻ പറഞ്ഞു. ഇൻഫോ പാർക്കിലെ ചില്ലാക്സിലേയ്ക്ക് സാധനങ്ങൾ എത്തിച്ചാൽ മതിയെന്നും അവിടെ നിന്നാണ് പലഭാഗത്തേയ്ക്കും ഭക്ഷണം കൊണ്ടു പോകുന്നതെന്നും ഷാനാ‍ റഹ്മാൻ പറയുന്നു.

  ഒപ്പം നിൽക്കണം

  എല്ലാവരും ഒപ്പം നിൽക്കണം എന്നുള്ള ഒരു അഭ്യർഥനമാത്രമാണ് ഉള്ളതെന്നും ഷാൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വിവിധ ക്യാംപുകളെ കുറിച്ചു കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. കുറച്ചു വളണ്ടിയേഴ്സിനെ കൂടി ആവശ്യമുണ്ട്. ജനങ്ങളുടെ ജീവിതം പതുക്കെ പഴയ രീതിയിലേയ്ക്ക് മാറി കൊണ്ടിരിക്കുകയാണ്. നൽകിയ സഹായത്തിനെല്ലാം നന്ദിയുണ്ടെന്നും ഷാൻ റഹ്മാൻ പറഞ്ഞു.

  English summary
  kerala flood shaan rahman says about new idea of food collecting

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more