ജനങ്ങളുടെ ശ്രദ്ധയ്ക്ക്! രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ശ്രദ്ധിക്കുക, സണ്ണി വെയ്നിന്‍റെ നിര്‍ദ്ദേശം

കേരള ജനത ഒന്നടങ്കം രക്ഷപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സർക്കാരിനോടൊപ്പം സമൂഹത്തിലെ വിവിധ മേഖലയിലുളള പ്രമുഖരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്

By Ankitha

കൊച്ചി: കേരള ജനതയുടെ ജീവിത വൻ ഭീഷണിയിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാനത്തിലെ ഭൂരിഭാഗം ജില്ലകളും മഴകൊടുതിയിൽ‌ അകപ്പെട്ടിരിക്കുകായണ്. ദുരന്തമുഖത്ത് നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാജനങ്ങളും ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് സഹായഹസ്തവുമായി സമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്.

താരങ്ങൾ സഹായത്തിനു പുറമേ ദുരന്തനിവാരണത്തിൽ പങ്കുചേരുകയാണ്.പ്രളയത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം താരങ്ങളും മുന്നിൽ തന്നെയുണ്ട്. ദുരന്തനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണ ജനങ്ങൾക്ക് നിർദ്ദേശവുമായി ചലച്ചിത്ര താരം സണ്ണിവെയിൻ. രക്ഷപ്രവർത്തനത്തിനിറങ്ങുന്ന സാധരണക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. കൂടാതെ ഇവർക്ക് ആവശ്യമായ നിർദ്ദേശവും നൽകുന്നുണ്ട്.

sunny-wayn

റോഡിന്റെ കീഴിലൂടെ സൈഡിലൂടെ ഒക്കെ പോകുന്ന സീവേജ് ലൈൻ നിറഞ്ഞു വെള്ളം കുത്തി ഒഴുകുന്ന കൊണ്ടു , ആ പ്രഷർ കാരണം "മാൻഹോൾ കവറുകൾ" പൊങ്ങി നീങ്ങി പോന്നിട്ടുണ്ടാവും, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണം''- താരം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നെഞ്ചിന്റെ ഉയരത്തിൽ വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കുഴിയിൽ പെട്ടാൽ തിരിച്ചു കയറൽ അസാധ്യം ആണ്. അതിനാൽ വെള്ളത്തിനു അടിയിൽ മുന്നിൽ വടി കുത്തി നോക്കി കുഴികൾ ഇല്ല എന്നു ഉറപ്പു വരുത്തി മുന്നോട്ട് നീങ്ങുക. വെളിച്ചം തീരെ കുറവായത് കൊണ്ടു നിങ്ങൾക്ക് അപകടം ഉണ്ടായാൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ കാണാൻ സാധ്യത ഇല്ല- സണ്ണി വെയിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X