പ്രളയക്കെടുതി: കേരള ജനതയ്ക്ക് സഹായ ഹസ്തവുമായി തമിഴ് താരങ്ങള്‍!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ പെയ്യുന്ന മഴ കണക്കില്ലാത്ത ദുരന്തങ്ങള്‍ക്കാണ് കാരണമായത്. വര്‍ഷകാലത്തിലെ ഏറ്റവും ശക്തമായ മഴ പെയ്ത് തോര്‍ന്ന ശേഷം അപ്രതീക്ഷിതമായ് എത്തിയ കനത്ത മഴ കേരളത്തില്‍ ദുരിതം വിതയ്ക്കുകയായിരുന്നു. കിടപ്പാടവും കൃഷിയിടവും നശിച്ചത് കൂടാതെ ഇരുപത്തി അഞ്ചോളം ജീവനുകളും മഴക്കെടുതിയില്‍ പൊലിഞ്ഞു. സര്‍ക്കാരിനൊപ്പം വിവിധ സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസത്തിനായി കൈകോര്‍ക്കുകയാണ്.

തമിഴ് സിനിമാ ലോകവും കേരളത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അനുജന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ധാരാളം ആരാധകരുള്ള താരങ്ങളാണ് സൂര്യയും കാര്‍ത്തിയും.

karthik345

തമിഴ് താരം ശിവകാര്‍ത്തികേയന്‍ കേരളത്തിലെ പ്രളയക്കെടുതിയേക്കുറിച്ച് ട്വീറ്റ് ചെയ്തു. 'കേരളത്തില്‍ കനത്ത മഴയാണ്. എല്ലാം വളരെ വേഗം തന്നെ സാധാരാണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരായിരിക്കണം', എന്നുമായിരുന്നു ട്വീറ്റ്. കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയന്‍.

കേരളത്തിലെ ഓരോ ജില്ലകളിലേയും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നടനും മ്യൂസിക് ഡയറക്ടറുമായ ജിവി പ്രകാശ്കുമാര്‍ ട്വീറ്റ് ചെയ്തു. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഷെയര്‍ ചെയ്യണം എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ചെന്നൈ പ്രളയത്തില്‍ തമിഴ് താരങ്ങള്‍ ഭക്ഷണവും വെള്ളവും കരുതലുമായി ഒപ്പമുണ്ടായിരുന്നു. അയല്‍ സംസ്ഥാനത്തെ ദുരിതത്തലും ഭാഷയുടെ അതിര്‍വരമ്പ് നോക്കാതെ സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X