ഒടിഞ്ഞ കൈയുമായി അമല പോളുമെത്തി! കേരളത്തിന് വേണ്ടി അമലയുടെ ത്യാഗം, എന്നും അഭിമാനിക്കാം!!
കേരളത്തിലെ പ്രളയം ഓരോ ദിവസം കഴിയുംതോറം ശക്തി പ്രാപിച്ച് വരികയാണ്. നാല് ദിവസമായി ചെങ്ങന്നൂരില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിനും മറ്റുമായി നേവിയും നാവിക സേനയും രംഗത്തുണ്ട്. അതേ സമയം കുടുങ്ങി കിടക്കുന്നവരിലേക്ക് എത്താന്‍ പറ്റുന്നില്ലെന്നുള്ളതാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
അമ്പതിനായിരത്തിന് മുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഈ സ്ഥലങ്ങളിലേക്ക് ഭക്ഷണം, വസ്ത്രം, തുടങ്ങി ആവശ്യ സാധാനങ്ങള്‍ എത്തിക്കുന്നതായി നിരവധി പേരാണ് രംഗത്തുള്ളത്. അതില്‍ പ്രശസ്തിയോ പദവിയോ ഒന്നും ആരും നോക്കുന്നില്ല. ടൊവിനോയുടെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ നടി അമല പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിരിക്കുകയാണ്.

കേരളത്തെ ദുരിതത്തിലാക്കിയ മഴ
കനത്ത മഴയും പ്രകൃതിക്ഷോഭവും കേരളത്തെ വലിയൊരു ദുരന്തത്തിലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് കുടുങ്ങി പോയത്. നിരവധി പേരെ രക്ഷപ്പെടുത്തി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയെങ്കിലും ഇനിയും സഹായമെത്തിക്കാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നത് നിരവധി പേരാണ്. ഇവരിലേക്ക് പറ്റുന്നത് പോലെ സഹായമെത്തിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ നാല് ദിവസമായി ഭക്ഷണം പോലുമില്ലാതെ കഴിയുകയാണ്.

രക്ഷാപ്രവര്‍ത്തനം
അമ്പതിനായിരത്തിന് മുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. അവിടങ്ങളിലേക്ക് ഭക്ഷണമടക്കമുള്ള ആവശ്യ സാധാനങ്ങള്‍ എത്തിക്കാന്‍ ഒരുപാട് പേര്‍ രംഗത്തുണ്ട്. അന്‍പോട് കൊച്ചിയുടെ നേതൃത്വത്തില്‍ സാധാനങ്ങള്‍ സമാഹരിക്കാനും അത് ആവശ്യക്കാരിലേക്ക് എത്തിക്കാനും താരങ്ങളുമുണ്ട്. ഇന്ദ്രജിത്ത്, പൂര്‍ണിമ, പാര്‍വ്വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിലുള്ളത്.

മാതൃകയായി അമല പോള്‍
നടി അമല പോളും കേരളത്തിന് സഹായകയായി എത്തിയിരിക്കുകയാണ്. കൊച്ചിയിലുള്ള ക്യാംപുകളിലേക്ക് ആവശ്യ സാധാനങ്ങള്‍ എത്തിക്കാനാണ് അമലയും രംഗത്തെത്തിയത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം അമലയുടെ കുടുംബമടക്കം മരുന്ന്, വസ്ത്രം, നാപ്കിന്‍സ്, എന്നിങ്ങനെയുള്ള സാധാനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് പറയുന്നത്.

ഒടിഞ്ഞ കൈയുമായെത്തി
ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ചിത്രീകരണത്തിനിടെ അമലയുടെ കൈയ്ക്ക് പരിക്ക് പറ്റിയിരുന്നു. ആക്ഷന് പ്രധാന്യമുള്ള സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു അമലയുടെ പ്രകടനം. ചിത്രീകരണത്തിനിടെ അപകടം പറ്റിയതോടെ നടിയുടെ കൈകുഴ തെറ്റുകയായിരുന്നു. കൈയ്ക്ക് പരിക്ക് പറ്റിയെങ്കിലും ആ രംഗം ചിത്രീകരിച്ചതിന് ശേഷമായിരുന്നു നടി കൊച്ചിയിലേക്ക്് പോയത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം അമല പങ്കുവെച്ചിരുന്നു. ആ കൈയും വെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനായി അമല സജീവമായി രംഗത്തെത്തിയത്.


Click it and Unblock the Notifications