സംഭാവന നൽകിയോ!! സണ്ണി ലിയോൺ മറുപടി പറയുന്നു, കോടികളെക്കാൾ വിലയുണ്ട് ഇവരുടെ ഈ തീരുമാനത്തിന്

By Ankitha

പ്രളയ കൊടുതിയിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് സഹായം വാഗ്ദാനം നൽകി ഇന്ത്യൻ സിനിമ ലോകം രംഗത്തെത്തിയിരുന്നു. തങ്ങളെ കൊണ്ട് പറ്റാവുന്ന സഹായം പണമായും മറ്റു സഹായ സഹകരണങ്ങളുമായും ഇവർ നൽകിയിരുന്നു. സോഷ്യൽ മീഡിയയിലും അല്ലാതേയും ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു ബോളിവുഡ് താരം സണ്ണി ലിയോൺ നൽകിയ സംഭവനയെ കുറിച്ച്. പലരും ഇത് വിശ്വസിക്കാൻ പോലും തയ്യാറായിരുന്നില്ല. എന്നാൽ ഇതിന്റെ സത്യാവസ്ഥ തിരഞ്ഞ് ചിലർ രംഗത്തെത്തിയിരുന്നു. ഇവർക്കുള്ള കൃത്യമായ മറുപടി താരവുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ തന്നെ നൽകിയിട്ടുണ്ട്.

സണ്ണി ലിയോൺ മറ്റുള്ള താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അത് നടിയുടെ എല്ലാ തീരുമാനിങ്ങളിൽ നിന്നും നമുക്ക് വ്യക്തമാണ്. കൂടാതെ പോൺതാരമെന്ന് ചിലർ മുദ്രകുത്തുമ്പോൾ ഇവരിൽ നിന്ന് കണ്ടു പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത് വീണ്ടും സണ്ണി തെളിയിച്ചിരിക്കുകയാണ്.

കേരളത്തിന് സഹായം നൽകിയോ

കേരളത്തിന് സഹായം നൽകിയോ

എല്ലാവർക്കും ആദ്യം അറിയേണ്ടത് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമാണോ എന്നാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് താരം 5കോടി രൂപ സംഭാവന നൽകിയെന്നുളള വാർത്തകൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് കേവലരം ഗോസിപ്പ് മാത്രമാണോ എന്നാണ് ഏവർക്കും അറിയേണ്ടത്. എന്നാൽ ഇതിനുളള മറുപടി ലഭിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംബാവന നൽകിയിട്ടുണ്ടെന്ന് താരത്തിന്റെ ഓഫീ‌സ് അരിയിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സപ്രസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നൽകിയ രൂപ

നൽകിയ രൂപ

ഭൂരിഭാഗം താരങ്ങളായാലും ആളുകളായാലും തങ്ങൾ നൽകിയ സംഭവന തുകയെ കുറിച്ചുള്ള മുഴുവൻ കണക്കുകളും പുറം ലോകത്തെ അറിയിക്കാറുണ്ട്. എത്ര രൂപയാണ് നൽകിയതെന്നും എന്തിനാണ് നൽകിയതെന്നും എന്നു വേണ്ട എല്ലാ വിവരങ്ങളും പുറത്തു പറയാറുണ്ട്. എന്നാൽ സണ്ണി അവിടെ അൽപം വ്യത്യസ്തയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭവാന നൽകിയ തുകയെ കുറിച്ച് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഇവരുടെ തീരുമാനമെന്നും ഓഫീസ് വൃത്തങ്ങൾ പറഞ്ഞു.

  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അരിച്ചു പറുക്കി

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അരിച്ചു പറുക്കി

പ്രചരിക്കുന്ന വാർത്തയുടെ സത്യമറിയാൻ ആരാധകർ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അരിച്ച് പറുക്കിയിരുന്നു. എന്നാൽ ഇതു സംബന്ധമായ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വാർത്തയുടെ സത്യം തേടി സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വഴി പലരും ഇതിനെതിരെ സംസാരിച്ചിരുന്നു. എങ്കിലും താരത്തിന്റെ ഈ പ്രവർത്തിയെ പലരും അഭിനന്ദിച്ചിരുന്നു. അതേസമയം ഓഗസ്റ്റ് 17 ന് മുഖ്യ‌മന്ത്രിയുടെ ദുരിതാശ്വാസ ക്യാംപെയിനെ കുറിച്ചുള്ള അറിയിപ്പ് സണ്ണി ലിയോൺ റിട്വീറ്റ് ചെയ്തിരുന്നു.

സണ്ണിയോട് പുച്ഛം

സണ്ണിയോട് പുച്ഛം

പോൺ താരമെന്ന് പറഞ്ഞ് പലരും സണ്ണിയെ പുച്ഛിച്ചിരുന്നു. എന്നാൽ ഇന്ന് പലരും ആ തീരുമാനം മാറ്റാൻ തയ്യാറായിട്ടുണ്ട്. അജയ് ദേലലോകയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനീയമാണ്.. ദുരിതാശ്വാസ രംഗത്തുളള തന്റെ സുഹൃത്തുക്കളിൽ നിന്ന് ദുരന്തത്തിന്റെ ആഴവും വായാപ്തിയും ഓരോ നിമിഷം നേരിട്ട് മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ എനിയ്ക്ക് അറിയാം. വാക്കുകളല്ല ഇവിടെ പ്രവർത്തിയാണ് ആവശ്യം. ഇന്ന് പല പ്രബുദ്ധർക്കും സണ്ണിയോട് ആരാധന തോന്നും . കേരളം തങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അജയ് ദേവലോക ഫേസ്ബുക്കിൽ കുറിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X