twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാബുരാജിന്റെ കുടുംബത്തിന് 2ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

    By Midhun Raj
    |

    അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി ഏകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഷാബുവിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഷാബുവിന്റെ കുടുബത്തിന് അടിയന്തിര ധനസഹായം അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

    shaburaj-

    മന്ത്രി ഏകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്

    അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചത്.

    20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

    shaburaj

    പില്ലോ ചലഞ്ചിന് പിന്നാലെ പത്രം വസ്ത്രമാക്കി പായല്‍! ഏറ്റെടുത്ത് ആരാധകര്‍പില്ലോ ചലഞ്ചിന് പിന്നാലെ പത്രം വസ്ത്രമാക്കി പായല്‍! ഏറ്റെടുത്ത് ആരാധകര്‍

    അതേസമയം എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. കോമഡി സ്റ്റാര്‍സില്‍ ഷാബുരാജ് അവതരിപ്പിച്ച സൈക്കോ ചിറ്റപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഷാബുരാജിന്റെ കരിയറില്‍ വലിയ വഴിത്തിരിവായ വേഷമായിരുന്നു അത്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നുവന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് സജീവമായത്.

    രണ്ട് ദിവസം മുന്‍പ് അദ്ദേഹം മരിച്ചതിന് പിന്നാലെയാണ് കുടംബത്തിന്റെ അവസ്ഥയെക്കുറിച്ച് പുറം ലോകം അറിയുന്നത്. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് ഷാബുവിന്റെ കുടുംബം. ഷാബുരാജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് നേരത്തെ സഹപ്രവര്‍ത്തകരെല്ലാം തന്നെ രംഗത്തെത്തിയിരുന്നു.

    ഗ്രാമ പഞ്ചായത്തിന്റെ ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഭാര്യ ചന്ദ്രിക ആറുവര്‍ഷമായി ചികില്‍സയിലാണ്. പരസഹായമില്ലാതെ ചന്ദ്രികയ്ക്ക് എഴുന്നേറ്റിരിക്കാന്‍ പോലുമാവില്ല. കലാപരിപാടികളില്ലാത്ത സമയത്തെല്ലാം മരപ്പണിയുള്‍പ്പെടെയുളള കൂലിപ്പണികള്‍ക്ക് പോയിട്ടാണ് ഷാബു കുടുംബം നോക്കിയിരുന്നത്. ഷാബുരാജിന്റെ വീട്ടിലെ അവസ്ഥ അതിദയനീയമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ നേരത്തെ നടന്‍ മനോജ് കുമാര്‍ അറിയിച്ചിരുന്നു.

    ഷാബുരാജിന്റെ വീട്ടിലെ അവസ്ഥ ദയനീയമാണ്! കുടുംബത്തെ സഹായിക്കണമെന്ന് മനോജ് കുമാര്‍ഷാബുരാജിന്റെ വീട്ടിലെ അവസ്ഥ ദയനീയമാണ്! കുടുംബത്തെ സഹായിക്കണമെന്ന് മനോജ് കുമാര്‍

    Read more about: television
    English summary
    Kerala Govt Will Give Two Lakh To Shaburaj's Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X