മലയാളികളെല്ലാം അലസന്മാരാണോ? ലലേട്ടന്‍ എന്തേ അങ്ങനെ പറഞ്ഞേ?
പിറന്നള്‍ ദിനത്തില്‍ ജപ്പാനില്‍ നിന്നൊരു ബ്ലോഗ്, മറ്റാരുടെയുമല്ല നമ്മുടെ സ്വന്തം ലാലേട്ടന്റെതുതന്നെ... ജാപ്പനീസ് ഭാഷയില്‍ ഗുഡ്‌മോണിംഗ് ഫ്രം ജപ്പാന്‍ എന്ന തലക്കെട്ട് എഴുതിയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് ആരംഭിക്കുന്നത്. ജപ്പാനിലെ മനുഷ്യരുടെ കഠിനാധ്വാനത്തെയും സ്വഭാവത്തെയും മോഹന്‍ലാല്‍ വാനോളം പുകഴ്ത്തിയാണ് ബ്ലോഗ്.
അണുബോംബ് വര്‍ഷത്തില്‍ തകര്‍ന്നു പോയ ജപ്പാനെ അവിടുത്തെ ജനത എങ്ങനെയാണ് തിരികെ കൊണ്ടവന്നത്, അവരുടെ കഠിനാധ്വാനം അതോന്നുമാത്രമാണ് ഇന്നത്തെ ജപ്പാന്‍ ഇത്ര മനോഹരമാവാന്‍ കാരണം. ഇന്ത്യയില്‍ഒരു ഓടപണിയെണമെങ്കില്‍ പോലുംഎത്ര കാലതാമസമെടുക്കുമെന്നുണ്ടെന്ന് നമുക്ക് അറിയാം. ഇന്ത്യയ്ക്കും കേരളത്തിനും ജപ്പാനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നു.

34 വര്‍ഷം മുന്നെ താന്‍ കണ്ട ജപ്പാന്‍ ഇന്ന് വളരെ അധികം പുരോഗമിച്ചിരിക്കുന്നുവെന്നും. ജപ്പാനിലെ ജനതയുടെ ഊര്‍ജവും ജീവിതത്തോടുള്ള സമീപനവും തളരാത്ത മനുഷ്യോര്‍ജ്ജവുമാണ് തന്നെ രണ്ടാമതും ജപ്പാനിലേക്ക് എത്തിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
യുവത്വത്തിന്റെ പ്രീതികമായ സ്വാമി വിവേകാനന്ദന്‍ നമ്മുടെ രാജ്യത്തെ ചെറുപ്പക്കാരെല്ലാം ജപ്പാന്‍ സന്ദര്‍ശിക്കണമെന്ന് അവിടെ പോയിട്ട് വന്നതിനു ശേഷം പറഞ്ഞ്. ഇത് തന്നെയാണ് തന്റെയും ആഗ്രഹം. ജപ്പാനില്‍നിന്ന് തിരികെ പോരുമ്പോള്‍ കൂടെ കൊണ്ടുവരുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തു ഈ ജനതയുടെ ജീവിതമനോഭാവമായിരിക്കുമെന്നും ബ്ലോഗില്‍ പറയുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ ജോസ് തോമസിനൊപ്പമാണ് ജപ്പാന്‍ യാത്ര.


Click it and Unblock the Notifications











