കേരളവുമായി എനിക്കൊരു ആത്മബന്ധമുണ്ട്: വിജയ്
തമിഴ് സംവിധായകനും കേരളത്തിന്റെ മരുമകനുമായ എ എല്‍ വിജയ് യുടെ പുതിയ ചിത്രമായ സെയിവം കേരളത്തിലും റിലീസ് ചെയ്യും. കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ പറയുമായിരിക്കും അമല പോളിനെ വിവാഹം ചെയ്തതുകൊണ്ടാണ് വിജയ് യ്ക്ക് പെട്ടന്ന് കേരളത്തോടൊരു മമത എന്ന്. എന്നാല്‍ അങ്ങനെയല്ല.
അമല പോളിനെ വിവാഹം ചെയ്യുന്നതിന് മുമ്പേ വിജയ്ക്ക് കേരളവുമായും മലയാള സിനിമകളുമായും ബന്ധമുണ്ട്. കേരളവുമായി തനിക്ക് അഘാതമായ ഒരു ബന്ധമുണ്ട്. അത് അമലയെ വിവാഹം ചെയ്തതുകൊണ്ടല്ല. ഞാന്‍ എന്റെ സിനിമാ ജീവതം തുടങ്ങുന്നത് പ്രിയദര്‍ശന്റെ കാക്കകുയില്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റായിട്ടാണ്. അതുകൊണ്ട് മലയാളവും കേരളവും എനിക്ക് പുതിയ അനുഭവമല്ല- വിജയ് പറഞ്ഞു.

മലായാളം സിനിമകളും വിജയ് ധാരാളം കാണാറുണ്ട്. അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ആണ്. അമല പോളിനെ കുറിച്ചും വിജയ് പറഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൂന്ന് ഇന്റസ്ട്രികളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അമല. അമല അഭിനയിച്ച മലയാളം സിനിമകളും താന്‍ കാണാറുണ്ട്.
മലയാളത്തെയും മലയാള സിനിമകളെയും ഇത്രയധികം സ്‌നേഹിക്കുന്ന വിജയ് ഒരു മലയാള സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള പുറപ്പാടിലാണ്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിജയ് പറഞ്ഞു.


Click it and Unblock the Notifications