ലോറികള്‍ പിടിച്ചെടുത്തു‍ തുടങ്ങി

By Staff

കോഴിക്കോട്‌: ലോറി സമരം നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്‌ ലോറികള്‍ പിടിച്ചെടുക്കാനാരംഭിച്ചു. കോഴിക്കോട്‌ ജില്ലയിലെ വലിയങ്ങാടിയിലാണ്‌ പിടിച്ചെടുക്കല്‍ ആദ്യം നടന്നത്.

പത്ത്‌ ലോറികള്‍ പിടിച്ചെടുത്ത്‌ ഓടിക്കുന്നതിന്‌ ജില്ലാകളക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന്‌ ആര്‍.ടി.ഒ സി.രാധാകൃഷ്ണനും സംഘവുമാണ്‌ സ്ഥലത്തെത്തി തുടര്‍നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ജില്ലാ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ എറണാകുളത്ത്‌ എട്ട്‌ ലോറികള്‍ പിടിച്ചെടുത്തു. ട്രേഡ്‌ യൂണിയനുകളുടെ പിന്തുണയോടെ ചെറുകിട ലോറി ഉടമകള്‍ വെസ്റ്റ്‌ ഹില്ലില്‍ സര്‍വീസ്‌ തുടങ്ങിയിട്ടുണ്ട്.

തൊഴിലാളി ക്ഷേമനിധി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ്‌ ഉടമകള്‍ സമരം നടത്തുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന്‌ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രിമാര്‍ വ്യക്താക്കിയിരുന്നു. ലോറിയുടമകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോറികള്‍ പിടിച്ചെടുക്കല്‍ നടപടിയാരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X