സേക്രഡ് ഗെയിംസ് കാരണം പണികിട്ടിയത് മലയാളിക്ക്! ദിനംപ്രതി നിരവധി ഫോണ്‍ കോളുകള്‍
നെറ്റ്ഫ്‌ളിക്‌സില്‍ വരാറുളള സേക്രഡ് ഗെയിംസ് പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉളളത്. നവാസുദ്ദീന്‍ സിദ്ധിഖിയും സെയ്ഫ് അലി ഖാനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പരമ്പരയ്ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കഴിഞ്ഞ ദിവസം സാക്രേഡ് ഗെയിംസ് രണ്ടാം ഭാഗം കാരണം ഒരു മലയാളി യുവാവിന് പണി കിട്ടിയിരുന്നു. യുഎഇയിലുളള മലയാളി കുഞ്ഞബ്ദുളള സിഎമ്മിനാണ് അപ്രതീക്ഷിതമായി പണി കിട്ടിയത്.

പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ കാണിക്കുന്ന ഒരു ഫോണ്‍ നമ്പറാണ് എല്ലാം പ്രശ്‌നങ്ങള്‍ക്കും കാരണം. കുഞ്ഞബ്ദുളളയുടെ നമ്പറാണ് സാക്രഡ് ഗെയിംസിന്റെ ഒരു സീനില്‍ കാണിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ എഴുതികാണിച്ച ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി ഫോണ്‍ കോളുകളാണ് വന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നായി വന്ന കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കുഞ്ഞബ്ദുളള.
സേക്രഡ് ഗെയിംസ് പരമ്പരയില്‍ സുലൈമാന്‍ ഈസ എന്ന കഥാപാത്രത്തിന്റെതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ ശരിക്കും കുഞ്ഞബ്ദുളളയുടെതായിരുന്നു. സേക്രഡ് ഗെയിംസ് പരമ്പരയെക്കുറിച്ച് കേട്ടിട്ടു പോലുമില്ലാത്ത കുഞ്ഞബ്ദുളളയ്ക്ക് കഴിഞ്ഞ ഞായറാഴ്ച മാത്രമായി കിട്ടിയത് 30 ഫോണുകളാണ്. പാതിരാത്രിയില്‍ പോലും കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഈ നമ്പര്‍ തന്നെ ഉപേക്ഷിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും കുഞ്ഞബ്ദുളള തുറന്നുപറഞ്ഞു.


Click it and Unblock the Notifications