പ്രഭാസ് ഒരു കോടി നൽകിയെന്ന് പറഞ്ഞിട്ടില്ല!! മന്ത്രി പറഞ്ഞത് വേറെ,1 കോടിയുടെ പിന്നിലെ കഥ ഇങ്ങനെ..

തെലുങ്ക് താരം പ്രഭാസ്1 കോടി രൂപ നൽകിയെന്നായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്.

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായി ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കേരളത്തിനോടൊപ്പമുണ്ടായിരുന്നു. തങ്ങളെ കൊണ്ട് കഴിയുന്ന തരത്തിലുളള സഹായ സഹകരണങ്ങൾ താരങ്ങൾ ചെയ്തിരുന്നു. സമ്പത്തികമായും സാധനങ്ങളായും സേവനങ്ങളായും കേരളീയർക്കൊപ്പം ഇവർ കൂടായുണ്ടായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിവു മറ്റും ചർച്ചയാകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് താരങ്ങൾ നൽകിയ സംഭാവനയെ കുറിച്ചാണ്. സംഭവനയുമായി ഒരുപാട് വ്യാജ പ്രചരണങ്ങൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിരുന്നു.

prabas

തെലുങ്ക് താരം പ്രഭാസ്1 കോടി രൂപ നൽകിയെന്നായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. എന്നാൽ താരവുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങൾ ഈ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 25 ലക്ഷമാണ് നൽകിയതെന്നും വ്യാജവാർത്തയുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മന്ത്രി കടംപള്ളി സുരേന്ദ്രനു നേരെ സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണം നടന്നിരുന്നു. മന്ത്രിയാണ് തെറ്റായ വിവരം നൽകിയതെന്നും എന്തിനാണ് വ്യാജ വിവരം നൽകിയതെന്നുമുളള ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. പണം കൊടുത്തവരെ അദ്ദേഹത്തിന് അറിയില്ലേ എന്നുള്ള വിമർശനങ്ങളും വന്നിരുന്നു.

എന്നാൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം വളിപ്പെടുത്തിയത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രി പ്രഭാസിന്റെ പേര് പറഞ്ഞിട്ടില്ല. പ്രളയബാധിതകരുടെ പുനരധിവാസത്തിനായി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയർ കേരള എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് താര സംഭാവനയെ കുറിച്ച്മന്ത്രി പറഞ്ഞത്. കേരളത്തിനുണ്ടായ ദുരന്തത്തിനെ കുറിച്ച് അറിഞ്ഞപ്പോൾ ഒട്ടും അമാന്തിക്കാതെ ഒരു തെലുങ്ക് നടൻ കേരളത്തിലെത്തി 1 കോടി രൂപ സംഭാവന നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ അത് പ്രഭാസ് അല്ല. നടൻ ലോറൻസായിരുന്നു. മന്ത്രിയ്ക്ക് നടന്റെ പേര് അറിയില്ലായിരുന്നു. അതിനാൽ തന്നെ പേര് ഒരിടത്തും പ്രത്യേകം പരാമർശിച്ചിട്ടില്ല. വീഡിയോ പരിശേധിച്ചാൽ അത് മനസ്സിലാകുന്നതേയുളളൂ, അവിടെ കൂടി നിന്നിരുന്ന ആളുകളാണ് പ്രഭാസ് പ്രഭാസ് എന്ന് വിളിച്ച് പറഞ്ഞത്. ഇപ്പോൾ അനാവശ്യമായ ആരോപണങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും പ്രസ് സെക്രട്ടറി മഹേഷ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X