TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മോഹന്‍ലാല്‍ ആത്മകഥയെഴുതാനൊരുങ്ങുന്നു
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ മുതിര്‍ന്ന താരങ്ങളിപ്പോള്‍ ആത്മകഥകളുടെയും ജീവ ചരിത്രങ്ങളുടെയുമൊക്കെ രചിയ്ക്കുന്നതിന്റെ തിരക്കിലാണ്.
നിത്യഹരിത നായകന് ദേവാനന്ദും സ്റ്റെല്‍ മന്നന് രജനികാന്തിന്റെയുമൊക്കെ ജീവചരിത്രങ്ങളെല്ലാം ചലച്ചിത്ര സാഹിത്യ രംഗങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തു കൂടി ഇതിനകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലും ആത്മകഥയെഴുതാനൊരുങ്ങുന്നു. ആത്മകഥയ്ക്കു പുറമെ മലയാള മനോരമ ദിനപത്രത്തില്‍ പ്രതിവാര കോളമായി എഴുതുന്ന കുറിപ്പുകള്‍ ഒരുമിച്ച് ചേര്‍ത്ത് പുസ്തകമായിറക്കാനും ആലോചനയുണ്ട്.
ആതമകഥയില്‍ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആരംഭത്തെക്കുറിച്ചും സൂപ്പര്‍ സ്റ്റാര്‍ പരിണാമത്തെക്കുറിച്ചും ലാല്‍ വിശദീകരിയ്ക്കും. ലാലിന്റെ ജീവിതത്തെക്കുറിച്ചും നടന വൈഭവത്തെക്കുറിച്ചും ചലച്ചിത്ര രംഗത്തെ പ്രമുഖരെ കൂടാതെ രാഷ്ട്രീയ സാഹിത്യ രംഗത്തുള്ളവരുടെ കാഴ്ചപ്പാടുകളും ആത്മകഥയിലുണ്ടാകും.
നേരത്തെ പാചകവൃത്തിയെക്കുറിച്ചുള്ള പുസ്തകം ലാല്‍ എഴുതിയിരുന്നു. മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയും മലയാള മനോരമയിലെ പ്രതിവാര കോളത്തിലെ കുറിപ്പുകള്‍ ഒന്നിച്ചു ചേര്‍ത്ത് 'കാഴ്ചപ്പാട് 'എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരുന്നു.
ജീവിതാനുഭവങ്ങള്‍ ആദ്യമായി മലയാളത്തില്‍ പുസ്ത രൂപത്തില്‍ പുറത്തിറക്കിയ നടന് ഇന്നസെന്റായിരുന്നു, ഇന്നസെന്റ് കഥകള്‍ എന്ന പേരില്‍ തന്നെ പുറത്തിറക്കിയ പുസ്തകം മലയാളികളെ ഏറെ രസിപ്പിയ്ക്കുകയും ചിന്തിപ്പിയ്കകയും ചെയ്ത ഒന്നായിരുന്നു,