twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഹസ്യാന്വേഷകനായി കളക്ടര്‍ ബ്രോ! പ്രശാന്ത് നായര്‍ നായകനായി അഭിനയിക്കുന്ന ഹൂ റിലീസിനെത്തുന്നു..

    |

    കലക്ടര്‍ ജോസഫ് അലക്‌സായി സിനിമയില്‍ മമ്മൂക്ക തകര്‍ത്തഭിനയിച്ചപ്പോള്‍ പലരും ഇതൊക്കെ സിനിമയില്‍ മാത്രമേ കാണുകയുള്ളുവെന്ന് വിചാരിച്ചിട്ടുണ്ടാവും. എന്നാല്‍ കോഴിക്കോട് കലക്ടറായി പ്രശാന്ത് നായര്‍ ചാര്‍ജ് എടുത്തതോടെ കലക്ടര്‍മാര്‍ക്ക് ഇങ്ങനെയുമാവാമെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞു. സോഷ്യല്‍ മീഡിയയുടെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കലക്ടറെ എല്ലാവരും സ്‌നേഹത്തോടെ കലക്ടര്‍ ബ്രോ എന്ന് വിളിച്ച് തുടങ്ങി.

    collector-bro

    സ്വന്തം ജില്ലയുടെ കലക്ടറിന്റെ പേര് അറിഞ്ഞില്ലെങ്കിലും കോഴിക്കോട് കലക്ടറിന്റെ പേരും മുഖവും മലയാളിക്ക് ഏത് ഉറക്കത്തിലും സുപരിചിതമായിരുന്നു. നിയമത്തിന്റെ ചട്ടക്കൂടുകൾക്ക് അകത്തു നിൽക്കാതെ, ചുവപ്പുനാടകൾ പൊട്ടിച്ചെറിഞ്ഞ, ജനപ്രതിനിധികളെക്കാൾ ജനങ്ങൾ നെഞ്ചേറ്റിയ കളക്ടർ ബ്രോ പ്രശാന്ത് നായർ IAS. കളക്ടർ ബ്രോ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. അജയ് ദേവലോക സംവിധാനം ചെയ്യുന്ന, കോറിഡോർ 6 ന്റെ ഹൂ വിലൂടെ Dr. സാമുവൽ എന്ന കഥാപാത്രമായാണ് ബ്രോയുടെ അഭിനയ ജീവിതം തുടങ്ങുന്നത്.

     ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി

    മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്വര - മെർക്കാട അവിടെയാണ് Dr. സാമുവേൽ ഉള്ളത്. സ്വപ്നങ്ങളും, യാഥാർഥ്യവും ഇഴകോർത്തു നിൽക്കുന്ന മെർക്കാടായിലെ രഹസ്യാന്വേഷകനായ സാമുവേൽ. സിനിമയിലെ പ്രധാന കഥാപാത്രമാണ് കളക്ടർബ്രോ യുടെ Dr.സാമുവേൽ.
    ഇൻസെപ്‌ഷൻ, mulholland drive, പോലെയുള്ള ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന WHO, Dolby അറ്റ്മോസ് ശബ്ദസംവിധാനത്തിലാണ് വരുന്നത്.

     മോഹൻലാലിനെ കായംകുളം കൊച്ചുണ്ണിയിൽ കണ്ട് ഉറക്കം പോയവർക്ക് 'ആൽഫ' കണ്ട് ബോധം കെടാം! ശൈലന്റെ റിവ്യൂ മോഹൻലാലിനെ കായംകുളം കൊച്ചുണ്ണിയിൽ കണ്ട് ഉറക്കം പോയവർക്ക് 'ആൽഫ' കണ്ട് ബോധം കെടാം! ശൈലന്റെ റിവ്യൂ

    4K ക്വളിറ്റിയിൽ ഒക്ടോബറിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം മലയാളസിനിമയുടെ അടുത്ത തലത്തിലേക്കുള്ള യാത്രയുടെ തുടക്കമായി വിലയിരുത്തുന്നു. ശ്രുതി മേനോൻ, പേർളി മാണി, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

    English summary
    Kerala’s ‘Collector Bro’ Prasanth Nair as a actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X