»   » പ്രേക്ഷകര്‍ വിധിയെഴുതി കാത്തിരുന്ന ആ പുരസ്‌കാരങ്ങള്‍ ഇവയായിരുന്നു !

പ്രേക്ഷകര്‍ വിധിയെഴുതി കാത്തിരുന്ന ആ പുരസ്‌കാരങ്ങള്‍ ഇവയായിരുന്നു !

Posted By: Ambili
Subscribe to Filmibeat Malayalam

ഇത്തവണ സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തേടിയെത്തിയത് ജനവിധി അനുസരിച്ച്. പ്രേക്ഷകര്‍ കാത്തിരുന്നതും പ്രതീക്ഷിച്ചതുമായ പുരസ്‌കാരങ്ങളായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്.

പല പുരസ്‌കാരങ്ങളും കടുത്ത മത്സരത്തിനൊടുവിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഗീതത്തിനുള്ള മൂന്നു പുരസ്‌കാരങ്ങളും വിനോദ് മലങ്കര സംവിധാനം ചെയ്ത കംബോജി എ്ന്ന ചിത്രം സ്വന്തമാക്കി.

ഒറ്റയാള്‍ പാത

മികച്ച രണ്ടാമത്തെ ചിത്രമായി ഒറ്റായള്‍ പാത തിരഞ്ഞെടുക്കപ്പെട്ടു. ബാബുസേനന്‍ സഹോദരന്‍മാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒറ്റയാള്‍ പാത'. മാത്രമല്ല കഴിഞ്ഞ വര്‍ഷം മുംബൈ ചലച്ചിത്ര മേളയില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ഒറ്റയാള്‍ പാതയ്ക്ക് ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രധാന മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഒരേ ഒരു ഇന്ത്യന്‍ സിനിമ ഒറ്റയാള്‍ പാത ആയിരുന്നു.

മികച്ച ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥകൃത്തും നടനുമായ ദിലീഷ് പോത്തന്റെ ആദ്യ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അപര്‍ണ ബാലമുരളി, അനുശ്രീ എന്നിവരാണ് നായികമാരായി എത്തിയത്. ശ്യാം പുഷ്‌കരന്റെ രചനിയില്‍ ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മികച്ച ബാലതാരം

ചേതന്‍ ജയലാല്‍ ആണ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗപ്പി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചേതന് പുരസ്‌കാരം കിട്ടിയിരിക്കുന്നത്. ഇതിന് മുമ്പ് താരത്തിന് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടാത്തതില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മികച്ച കഥയും തിരക്കഥകൃത്തും

മഹേഷിന്റെ പ്രതികാരത്തിലുടെ മികച്ച തിരക്കഥകൃത്തായി ശ്യം പുഷ്‌കര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥക്കുള്ള പുരസ്‌കാരം കറുത്ത ജൂതന്‍ എന്ന സിനിമയുടെ കഥയിലുടെ സലീം കൂമാറിനാണ്.

സംഗീതത്തിനുള്ള പുരസ്‌കാരങ്ങള്‍

വിനോദ് മലങ്കര സംവിധാനം ചെയ്ത ചിത്രമാണ് കംബോജി. മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ഒ.എന്‍.വി കുറുപ്പിനാണ്. കംബോജി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഒപ്പം മികച്ച ഗായിക ചിത്രക്കും മികച്ച സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കും കംബോജി എന്ന ചിത്രത്തിലുടെയാണ് പുരസ്‌കാരത്തിന് അര്‍ഹത ലഭിച്ചത്. മികച്ച ഗായകന്‍ സുരാജ് സന്തോഷാണ്. ഗപ്പി എന്ന ചിത്രത്തിലെ ഗാനത്തിനാണ് സുരാജിന് പുരസ്‌കാരം ലഭിച്ചത്.

കോലുമിട്ടായി മികച്ച ബാലചിത്രം

നവാഗതനായ അരുണ്‍ വിശ്വം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോലുമിഠായി.' തനി ഗ്രാമീണപശ്ചാത്തലത്തില്‍ എണ്‍പതുകളുടെ കാലഘട്ടത്തിലെ ഒരു സ്‌ക്കൂള്‍ ജീവിതസാഹചര്യത്തില്‍ ഒരുക്കിയ കുട്ടികളുടെ ചിത്രമായ കോലുമിട്ടായി മികച്ച ബാലചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഫില്‍മി ബീറ്റ്

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ക്യാമറ എംജെ രാധാകൃഷ്ണന്‍, മികച്ച വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യാര്‍, മികച്ച മേക്കപ്പ് മാന്‍ എന്‍ജി റോഷന്‍, നവാഗത സംവിധായകന്‍ ഷാനവാസ് ബാവകുട്ടി (കിസ്മത്ത്) എന്നിവരും സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി

English summary
Complete list of Kerala state film award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam