twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    By Aswini
    |

    2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും അവസാന നിമിഷം മമ്മൂട്ടിയെ തഴഞ്ഞത് ഇടതു പാര്‍ട്ടിയുമായി മമ്മൂട്ടിയ്ക്കുള്ള ബന്ധവും ലീഗിന്റെ എതിര്‍പ്പുമാണെന്ന് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അഭിനയമികവ് ജൂറി കണ്ടില്ലെന്ന് നടിച്ചതിന്റെ പിന്നിലെ കാരണം ഇതാണെന്നാണ് അറിയുന്നത്.

    സിപിഎമ്മുമായും കൈരളി ചാനലുമായും അടുത്തബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ വരെ സാധ്യതകള്‍ ഉണ്ടായിരുന്നു. കൂടാതെ അടുത്തിടെ ലീഗ് മന്ത്രി പികെ അബ്ദുറബ്ബിനെ ഒരു സ്വകാര്യചടങ്ങിനിടെ നിലവിളക്ക് കൊളുത്താതിരുന്നതിന് പരസ്യമായി ഉപദേശിച്ചതും മമ്മുട്ടിയ്ക്ക് തിരിച്ചടിയായി.

    ലീഗ് നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് പാത്രമായ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും അറിയുന്നു. മമ്മൂട്ടിയുടെ പേരില്‍ തന്നെയാണ് 'ഞാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെയും തഴഞ്ഞതെന്ന് അശരീരിയുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനെയും ജയസൂര്യയെയും മുസ്തഫയെയുമൊക്കെ പിന്തള്ളി അത്ഭുതകരമായി നിവിന്‍ പോളിയെ ഒന്നാമതെത്തിച്ചത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

    വിനയായത് പാര്‍ട്ടി അനുഭാവമോ?

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ചനടനുള്ള പട്ടികയില്‍ ഒന്നാമനായി ഉണ്ടായിരുന്ന് മമ്മുട്ടിയ്ക്ക് വിനയായത് അദ്ദേഹത്തിന്റെ സി പി എം ബന്ധമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    നിലവിളക്കും

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    കൂടാതെ അടുത്തിടെ ലീഗ് മന്ത്രി പികെ അബ്ദുറബ്ബിനെ ഒരു സ്വകാര്യചടങ്ങിനിടെ നിലവിളക്ക് കൊളുത്താതിരുന്നതിന് പരസ്യമായി ഉപദേശിച്ചതും മമ്മുട്ടിയ്ക്ക് തിരിച്ചടിയായി.

    ലീഗിന്റെ അതൃപ്തി

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    ലീഗ് നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് പാത്രമായ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും അറിയുന്നു.

    ഭരണ പക്ഷത്തുനിന്ന്

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    അതേ, സമയം മമ്മൂട്ടിയെ മികച്ചനടനായി തെരഞ്ഞടുക്കുന്നത് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായ ആരോപണം സജീവമായിട്ടുണ്ട്.

    മമ്മൂട്ടി ഒരു ഇടത് അനുഭാവി

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    സിപിഎമ്മുമായും കൈരളി ചാനലുമായും അടുത്തബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ വരെ സാധ്യതകള്‍ ഉണ്ടായിരുന്നു.

    അവസാന നിമിഷം നിവിന്‍

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    മികച്ചനടനുള്ള പട്ടികയില്‍ ഒന്നാമതായി ഏറ്റവും ഒടുവില്‍ വരെയും ഉണ്ടായിരുന്നത് സൂപ്പര്‍താരം മമ്മൂട്ടിയായിരുന്നു. എന്നാല്‍ അവസാനഘട്ടത്തിലാണ് നിവിന്‍ പോളിയുടെ പേര് ഒന്നാമതെത്തിയത്.

    എന്തിന് നിവിന്‍ പോളിയ്ക്ക്?

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    മികച്ച സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്ന യുവതാരമെന്ന പരിഗണനയിലാണത്രെ നിവിന്‍ മികച്ച നടനായത്. യുവ തലമുറയ്ക്കുള്ള പ്രോത്സാഹനമാണിതെന്നും വിശദീകരിക്കുന്നവരുണ്ട്. 1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് നിവിന്‍ പോളിയ്ക്ക് പുരസ്‌കാരം നല്‍കിയത്

    ജയസൂര്യയെയും വെട്ടി

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    നിവിന്‍ പോളി അവസാനം അത്ഭുതകരമായി റൗണ്ടിലെത്തിയപ്പോള്‍ അപ്പോത്തിക്കരിയില്‍ മികച്ച പ്രകടനം നടത്തിയ ജയസൂര്യയെയും ജൂറി തഴഞ്ഞു.

    ദുല്‍ഖറിനെ വെട്ടിയത്

    സംസ്ഥാന പുരസ്‌കാരം: മമ്മൂട്ടിയെ തഴയാന്‍ കാരണം സിപിഎം അനുഭാവവും നിലവിളക്കും

    രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖറിനെയും വെട്ടിയാണ് നിവിന്‍ പുരസ്‌കാരം നേടിയത്

    English summary
    Kerala State Award 2014: Why did jury avoided Mammootty?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X