»   » സംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി

സംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി

Written By:
Subscribe to Filmibeat Malayalam

2015 ലെ കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചാര്‍ലിയും എന്നു നിന്റെ മൊയ്തീനുമാണ് മുന്നില്‍ നില്‍ക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചിത്രമായി തിരഞ്ഞെടുത്തു.

ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കും. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് പാര്‍വ്വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. വിശദമായി ലിസ്റ്റ് കാണൂ...

 state-award

മികച്ച ചിത്രം -ഒഴിവു ദിവസത്തെ കളി (സംവിധാനം സനല്‍ കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ ചിത്രം -അമീബ (സംവിധാനം - മനോജ് കാന)
മികച്ച സംവിധായകന്‍ -മാര്‍ട്ടിന്‍ പ്രകാട്ട് (ചാര്‍ലി)
മികച്ച നടന്‍- ദുല്‍ഖര്‍ സല്‍മാന്‍ ( ചാര്‍ലി)
മികച്ച നടി- പാര്‍വ്വതി (ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍)
മികച്ച സ്വഭാവ നടന്‍- പ്രേം പ്രകാശ് (നിര്‍ണായകം)
മികച്ച സ്വഭാവ നടി- അഞ്ജലി പിവി (ബെന്‍)
മികച്ച ബാലതാരം (ആണ്‍)- ഗൗരവ് ജി (ബെന്‍)
മികച്ച ബാലതാരം (പെണ്‍) -ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്)
മികച്ച ഛായാഗ്രാഹകന്‍ - ജോമോന്‍ ടി ജോണ്‍ (എന്ന് നിന്റെ മൊയ്തീന്‍)
മികച്ച കഥാകൃത്ത് - ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി)
മികച്ച തിരക്കഥാകൃത്ത് -മുഹമ്മദ് റാസി- (വെളുത്ത രാത്രി)
മികച്ച ഗാന രചയിതാവ് - റഫീഖ് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്ന്- എന്ന് നിന്റെ മൊയ്തീന്‍)
മികച്ച സംഗീത സംവിധായകന്‍- രമേശ് നാരായണന്‍ (ശാരദാംബരം- എന്ന് നിന്റെ മൊയ്തീന്‍)
മികച്ച പശ്ചാത്ത സംഗീത സംവിധാ - ബിജി പാല്‍ (നീന, പത്തേമാരി)
മികച്ച പിന്നണി ഗായകന്‍ - പി ജയചന്ദ്രന്‍ (ഞാനൊരു മലയാളി... ജിലേബ്)
മികച്ച പിന്നണി ഗായിക- മധുശ്രീ നാരയാണന്‍ (ഇടവപ്പാതി)
മികച്ച എഡിറ്റര്‍ മനോജ് (ഇവിടെ)
മികച്ച കലാസംവിധായകന്‍- ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാര്‍ലി)
മികച്ച ശംബ്ദ മിശ്രണം- എം ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി)
മേക്കപ്പ്- രാജേഷ് നെന്മാറ (നിര്‍ണായകം)
മികച്ച വസ്ത്രാലങ്കാരം (നിസാര്‍ (ജോ ആന്റ് ദ ബോയി)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - ശരത്ത് (ഇടവപ്പാതി)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) ഏന്‍ജല്‍ ഷിജോയ് (ഹരം)
പ്രത്യേക ജൂറി പുരസ്‌കാരം- എന്ന് നിന്റെ മൊയ്തീന്‍ (ആര്‍ എസ് വിമല്‍)
മികച്ച നവാഗത സംവിധായക- ശ്രീബാല കെ മേനോന്‍ (ലവ് 24x7)
മികച്ച കുട്ടികളുടെ ചിത്രം- മലയോട്ടം (തോമസ് ദേവസ്യ)
പ്രത്യേക ജൂറി പുരസ്‌കാരം - ജയസൂര്യ (ലുക്ക ചുപ്പി, സുസു സുധി വാത്മീകം)
പ്രത്യേക ജൂറി പരമാര്‍ശം - ജോയ് മാത്യു (മോഹവലയം), ജോസഫ് ജോര്‍ജ്ജ് (ഒരു സെക്കന്‍ ക്ലാസ് യാത്ര)
പ്രത്യേക ജൂറി പരമാര്‍ശം (പാട്ട്)- ശ്രേയ ജയദീപ് (അമര്‍ അക്ബര്‍ അന്തോണി

English summary
Kerala State Award 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam