»   » സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

Written By:
Subscribe to Filmibeat Malayalam

2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ (29-02-2016) പ്രഖ്യാപിയ്ക്കും. മികച്ച നടനുള്ള പുരസ്‌കാരത്തിന് പൃഥ്വിരാജും മമ്മൂട്ടിയും തമ്മിലാണ് കടുത്ത മത്സരം. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ജയസൂര്യയുമുണ്ട്. മഞ്ജു വാര്യര്‍, പാര്‍വ്വതി, അമല പോള്‍ എന്നിവരാണ് മികച്ച നടിമാര്‍ക്കുള്ള കാറ്റഗറിയില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രണയത്തിന്റെ കണ്ണീര്‍ മഴ നനയിച്ച എന്ന് നിന്റെ മൊയ്തീന്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരും എന്നാണ് തോന്നുന്നത്. മികച്ച തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, പാട്ട് തുടങ്ങി എല്ലാ കാര്യത്തിലും മൊയ്തീന്‍ മുന്നിട്ടു നില്‍ക്കുന്നു. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. 73 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ ജൂറിയ്ക്ക് മുന്നിലെത്തിയത്. വിശദമായി വായിക്കൂ സ്ലൈഡുകളിലൂടെ.

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് കഴിഞ്ഞ വര്‍ഷത്തെ മിക്ക ഫിലിം ഫെയര്‍ പുരസ്‌കാരവും പൃഥ്വിരാജ് നേടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരത്തിനും എല്ലാ സാധ്യതകളും കാണുന്നു

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

മൊയ്തീനൊപ്പം ഇഞ്ചോടിഞ്ച് മത്സരച്ച് മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനുമുണ്ട്. അവാര്‍ഡ് ടൈപ്പ് ചിത്രം എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് തന്നെ ഫിലിം ഫെയര്‍ പുരസ്‌കാരനിശയില്‍ പള്ളിക്കല്‍ നാരായണന് പ്രാധാന്യം നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ സംസ്ഥാന പുരസ്‌കാരത്തിന്റെ കാര്യത്തില്‍ അതുണ്ടാവില്ല

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

കഴിഞ്ഞ പ്രാവശ്യം അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ജയസൂര്യക്ക് പുരസ്‌കാരം നല്‍കാത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ സു സു സുധി വാത്മീകം, കുംബസാരം എന്നീ ചിത്രങ്ങളിലെ അഭിനയ മികവുമായാണ് ജയസൂര്യ മത്സരിക്കുന്നത്.

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

ഡോ ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് കുഞ്ചാക്കോ ബോബനെ സംസ്ഥാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരിയ്ക്കുന്നത്. എന്റോസള്‍ഫാന്റെ ദുരിതമുഖം ചിത്രീകരിച്ച ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയം ഏറെ പ്രശ്‌സകള്‍ നേടിയിരുന്നു.

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

മികച്ച നടി എന്ന കാറ്റഗറിയില്‍ പാര്‍വ്വതിയ്ക്കാണ് മുന്‍തൂക്കം. കാഞ്ചനമാല എന്ന ജീവിയ്ക്കുന്ന കഥാപാത്രത്തെ അത്ര തന്മയത്വത്തോടെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. ഇത്തവണത്തെ മിക്ക ഫിലിം ഫെയര്‍ പുരസ്‌കാരത്തിലും പാര്‍വ്വതിയെ മികച്ച നടിയാക്കിയത് ഈ ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ്

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

പോയ വര്‍ഷം മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. പക്ഷെ പുരസ്‌കാരം നസ്‌റിയ കൊണ്ടു പോയി. ഇത്തവണ റാണി പദ്മിനി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് മഞ്ജുവിനെ നാമ നിര്‍ദ്ദേശം ചെയ്തിരിയ്ക്കുന്നത്.

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് അമല പോളിന് പുരസ്‌കാരം ലഭിയ്ക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നു. അത്രയും തന്മയത്വത്തോടെയാണ് അമല മിലിയായി മാറിയത്. നല്ലൊരു സന്ദേശവും കഥാപാത്രം കൈമാറുന്നുണ്ട്

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍, സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി, ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍, രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി, വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളുടെ കാറ്റഗറിയില്‍ മത്സരിക്കുന്നത്.

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

മികച്ച ചിത്രങ്ങളുടെ സംവിധായകരായ ആര്‍ എസ് വിമല്‍, സലിം അഹമ്മദ്, രാജേഷ് പിള്ള, ഡോക്ടര്‍ ബിജു എന്നിവരാണ് മികച്ച സംവിധായകരുടെ പട്ടികയില്‍ ഉള്ളത്

സംസ്ഥാന പുരസ്‌കാരം ആര്‍ക്കാവും; പൃഥ്വിയും മമ്മൂട്ടിയും കടുത്ത മത്സരത്തില്‍

എന്ന് നിന്റെ മൊയ്തീന്‍, പ്രേമം എന്നീ ചിത്രങ്ങളിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് സംഗീത വിഭാഗത്തില്‍ മുന്നിലുള്ളത്

English summary
Kerala State Award 2015 will announce tomorrow

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam