»   » അഭിനയിക്കാന്‍ പറയരുത് പ്ലീസ്.. ക്യാമറയുമായി വന്നവരോട് വിനായകന്റെ ആദ്യത്തെ പ്രതികരണം

അഭിനയിക്കാന്‍ പറയരുത് പ്ലീസ്.. ക്യാമറയുമായി വന്നവരോട് വിനായകന്റെ ആദ്യത്തെ പ്രതികരണം

Posted By: Rohini
Subscribe to Filmibeat Malayalam

2016 ലെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം വരുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് തന്നെയായിരിയ്ക്കും എന്ന് ആരാധകര്‍ക്കറിയാമായിരുന്നു. സോഷ്യല്‍ മീഡിയ ജീവികള്‍ ഒന്നിച്ചു പറഞ്ഞു, ആ പുരസ്‌കാരം വിനായകന് തന്നെ.. അത് തന്നെ സംഭവിച്ചു.

ഇത് അംഗീകാരത്തിനുള്ള പുരസ്‌കാരം; മികച്ച നടന്‍ വിനായകന്‍ നടി രജിഷ വിജയന്‍, സിനിമ മാന്‍ഹോള്‍

പുരസ്‌കാരം പ്രഖ്യാപനത്തിന് ശേഷം വിനായകനെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആദ്യം നടന്‍ പറഞ്ഞത് അഭിനയിക്കാന്‍ പറയരുത് എന്നാണ്. വിറയോടെയാണ് വിനായകന്‍ സംസാരിച്ചു തുടങ്ങിയത്.

കമ്മട്ടിപ്പാടത്ത്

തനിയ്ക്ക് പുരസ്‌കാരനേട്ടമുണ്ടാക്കിയ കമ്മട്ടിപ്പാടത്താണ് വിനായകന്‍ പുരസ്‌കാര ദിനം ആഘോഷമാക്കിയത്. പുരസ്‌കാരം പഖ്യാപിയ്ക്കുമ്പോള്‍ കമ്മട്ടിപ്പാടത്തായിരുന്നു വിനായകന്‍. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും നന്ദി പറഞ്ഞുകൊണ്ട് വിനായകന്‍ സംസാരിച്ചു തുടങ്ങി.

അഭിനയിക്കാന്‍ പറയരുത്

പ്ലീസ് എന്നോട് അഭിനയിക്കാന്‍ പറയരുത് എന്നാണ് ആദ്യം വിനായകന്‍ പ്രതികരിച്ചത്. തൊണ്ട ഇടറുന്നുണ്ടായിരുന്നു.. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... വിനായകന്റെ അമ്മയും അടുത്ത സുഹൃത്തുക്കളുമൊക്കെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നടനൊപ്പമുണ്ടായിരുന്നു.

എല്ലാകൂടെ കമ്മട്ടിപ്പാടത്ത്

പുരസ്‌കാരം പ്രതീക്ഷിച്ചോ എന്ന് ചോദിച്ചപ്പോള്‍ പലരും പറഞ്ഞിരുന്നു എന്നാണ് വിനായകന്‍ പ്രതികരിച്ചത്. പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ എല്ലാ കഴിവും ഒരു പക്ഷെ ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരിയ്ക്കാം. സന്തോഷമുണ്ട് - വിനായകന്‍ പറഞ്ഞു

കമ്മട്ടിപ്പാടത്തിലെ ഗംഗ

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ഗംഗ എന്ന കഥാപാത്രമായി ജീവിച്ചു മരിക്കുകയായിരുന്നു വിനായകന്‍. ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനെക്കാള്‍ കൈയ്യടി നേടിയതും ഗംഗ തന്നെ. സൗഹൃദവും പ്രണയും പകയുമൊക്കെയായി കമ്മട്ടിപ്പാടം തീരുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഗംഗ ഒരു വിങ്ങലായി നിന്നു.

English summary
Kerala State Award 2016; Vinayakan's reaction

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam