twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തല ഉയര്‍ത്തി പിടിച്ച് പ്രകൃതിയുടെ അതിജീവനം, മികച്ച ചിത്രം'ആവാസവ്യൂഹം'

    |

    ഓരേ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനങ്ങളും ഏറെ ആകാംക്ഷയോടെയാണ് മലയാള സിനിമാ ലോകവും ആരാധകരും വീക്ഷിക്കുന്നത്. 2021ലെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ സാംസാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

    Aavasa Vyooham

    കൃഷാന്ദ് ആര്‍കെ സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ആണ് ഏറ്റവും മികച്ച ചിത്രം. ഇത്തവണ ഐഎഫ്എഫ് കെയിലും മികച്ച ചിത്രത്തിനുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ഏറെ നാളത്തെ ഗവേഷണത്തിനും പഠത്തിനും ശേഷമാണ് സംവിധായകന്‍ കൃഷാന്ദ് ഈ ചിത്രം ഒരുക്കിയത്. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഐഎഫ്എഫ്‌കെയില്‍ ഈ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു.

    റഹ്മാന്‍ സഹോദരന്മാര്‍ സംവിധാനം ചെയ്ത ചവിട്ടും താര രാമാനുജന്‍ ഒരുക്കിയ നിഷിദ്ധോയുമാണ് മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയപ്രിയ ചിത്രം. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഹിഷാമിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

    142 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ 7 എണ്ണം കുട്ടികളുടെ ചിത്രമാണ്. ഫൈനല്‍ ലാപ്പിലെത്തിയ 29 ചിത്രങ്ങളില്‍ നിന്ന് അന്തിമ പട്ടികയില്‍ പരിഗണിച്ചത്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

    Read more about: kerala state film awards
    English summary
    Kerala State Film Award 2022: Aavasa Vyooham Won Best Movie Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X