twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി താരങ്ങൾ

    |

    മാസങ്ങളായി തിയറ്ററുകള്‍ അടച്ച് കിടക്കുകയാണെങ്കിലും സിനിമാപ്രേമികളെ ആവേശത്തിലാക്കാന്‍ 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം ഒക്ടോബര്‍ പതിമൂന്നിന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കനി കുസൃതി. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി,

    ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യഷനായ ജൂറിയാണ് സിനിമകളുടെ സ്ക്രീനിങ് നടത്തിയത്. 119 സിനിമകളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ സിനിമകളും തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ നവാഗതരുടെ സിനിമകള്‍ വരെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.

    മികച്ച നടന്‍

    മികച്ച നടന്‍

    മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ സാധ്യത പട്ടികയില്‍ മികച്ച് നിന്നത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആയിരുമോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ സാധ്യത പട്ടികയില്‍ മികച്ച് നിന്നത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സുരാജ് വെഞ്ഞാറമൂട് പുരസ്കാരത്തിന് അർഹനായത്. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടു. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനമാണ് ഫഹദിന് അംഗീകരം നേടി കൊടുത്തത്. ന്നു. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സുരാജ് വെഞ്ഞാറമൂട് പുരസ്കാരത്തിന് അർഹനായത്. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച നടി

    മികച്ച നടി

    മഞ്ജു വാര്യര്‍, രജിഷ വിജയന്‍, പാര്‍വതി, അന്ന ബെന്‍ തുടങ്ങിയവരാണ് മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ ഉണ്ടായിരുന്നത്. അവസാന നിമിഷം വരെ മികച്ച നടിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഏറ്റവുമൊടുവില്‍ കനി കുസൃതി മികച്ച നടിയായി. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനിയ്ക്ക് പുരസ്കാരം ലഭിച്ചത്. സ്വഭാവ നടി സ്വാസിക വിജയ്‌. വാസന്തി എന്ന ചിത്രത്തിലൂടെയാണ് സ്വാസിക പുരസ്കാരത്തിന് അർഹയായത്.

     മികച്ച സംവിധായകന്‍

    ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പുരസ്കരാത്തിന് അർഹനായി. കഴിഞ്ഞ വർഷങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുള്ള ലിജോ വീണ്ടും ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര, രാജ്യാന്തര പുരസ്കാരങ്ങൾ നേടി ചിത്രമായിരുന്നു ലിജോയുടെ ജല്ലിക്കെട്ട്. ഗീതു മോഹന്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ഡോ. ബിജു എന്നിവരൊക്കെ മികച്ച സംവിധായകനുള്ള മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്നു. നവാഗത സംവിധായകൻ രതീഷ് പൊതുവാൾ.

    മികച്ച സിനിമ

    മികച്ച സിനിമ

    മികച്ച സിനിമയ്ക്ക് വേണ്ടിയും ശക്തമായ മത്സരമായിരുന്നു. ലൂസിഫര്‍, മാമാങ്കം, തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, അമ്പിളി ഫൈനല്‍സ്, അതിരന്‍ വികൃതി തുടങ്ങിയ സിനിമകളെല്ലാം അന്തിമ പട്ടികയിലുണ്ടായിരുന്നു. എന്നാൽ മികച്ച ചിത്രമായി വാസന്തി തിരഞ്ഞെടുക്കപ്പെട്ടു. ഷിനോദ് റഹ്മാനാണ് ചിത്രമൊരുക്കിയത്. കലമൂല്യമുള്ള ജനപ്രിയ സിനിമയായി കുമ്പളങ്ങി നൈറ്റ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം കൊഞ്ചിറ ( മനോജ് കാന). മികച്ച കുട്ടികളുടെ ചിത്രം നാനി,

     മികച്ച സംഗീതം

    മികച്ച പിന്നണി ഗായകൻ നജീം അർഷാദ് (കെട്ടിയോളാണെന്റെ മാലാഖ), പിന്നണി ഗായിക മധുശ്രീ നാരായണൻ (കുമ്പളങ്ങി നൈറ്റ്‌സ്, കോളാമ്പി), സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകൻ. മികച്ച ഗാനരചയിതാവ് സുജേഷ് ഹരി.

    Recommended Video

    50th Kerala State Film Awards: Winners list | FilmiBeat Malayalam
     മറ്റ് പുരസ്കാരങ്ങൾ

    മറ്റ് പുരസ്കാരങ്ങൾ


    മികച്ച നടനും നടിയ്ക്കുമുള്ള പുരസ്കാര പട്ടികയിൽ മുന്നിട്ട് നിന്ന നിവിൻ പോളിക്കും (മൂത്തോൻ) അന്ന ബെന്നിനും (ഹെലൻ) പ്രത്യേക ജൂറി പരാമർശം നേടി. മികച്ച ബാലതാരങ്ങളായി വാസുദേവ് സജീവ്, കാതറിൻ വിജി എന്നിവർ പുരസ്കാരം നേടി. മികച്ച തിരക്കഥാകൃത്ത് ഷാഹുൽ അലിയാർ (, മികച്ച ഛായാഗ്രാഹകൻ- പ്രതാപ് പി നായർ, മികച്ച ലേഖനം, മാടന്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം- ബിപിൻചന്ദ്രൻ, സിദ്ധാർഥ് പ്രിയദർശൻ- മരക്കാർ അറബിക്കടലിൻ്റെ സിംഹത്തിലൂടെ പ്രത്യേക ജൂറി പരാമർശം നേടി. ചിത്രസംയോജകൻ- കിരൺദാസ്, അറബിക്കടലിൻ്റെ സിംഹം, ലൂസിഫർ എന്നീ സിനിമകളിലൂടെ വിനീത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി. ഇഷ്ക് ചിത്രത്തിലൂടെ മികച്ച എഡിറ്ററായി കിരൺദാസ്,

    English summary
    Kerala State Film Awards 2020: Best Actor, Best Actress And Best Movie Winners List
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X