മമ്മൂട്ടിയുമായിട്ടുള്ള മത്സരം, ഒടുവില്‍ മികച്ച നടനായി പൃഥ്വിരാജ്! ആടുജീവിതത്തിനുള്ള കഷ്ടപ്പാട് വെറുതയായില്ല
മലയാളക്കര കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അമ്പത്തിനാലാമത് പുരസ്‌കാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ മികച്ച നടന് വേണ്ടി മുന്‍നിര താരങ്ങള്‍ തമ്മിലായിരുന്നു മത്സരം.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനുമടക്കം നിരവധി താരങ്ങളാണ് മികച്ച നടനായി പരിഗണിക്കപ്പെട്ടത്. പ്രതീക്ഷകള്‍ക്കിടയില്‍ പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം എന്ന സിനിമയിലെ പ്രകടനമായിരുന്നു പൃഥ്വിരാജിന് അംഗീകാരം നേടി കൊടുത്തത്.

ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നിത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറിലേക്ക് പൃഥ്വിരാജ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമായിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം നടനെ തേടി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











