»   »  പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് നക്ഷത്രയെ തേടി ആ വാർത്ത എത്തിയത്, ആകെ ഞെട്ടി!

പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് നക്ഷത്രയെ തേടി ആ വാർത്ത എത്തിയത്, ആകെ ഞെട്ടി!

Written By:
Subscribe to Filmibeat Malayalam

ഹിസ്റ്ററി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് നക്ഷത്രയെ തേടി ആ വാർത്ത എത്തിയത്. പോയ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് തനിക്കാണെന്ന്. തന്റെ അധ്യാപകന്റെ വായിൽ നിന്നാണ്  ആ സന്തോഷ വാർത്ത അറിഞ്ഞത്. ആദ്യമൊക്കെ കുട്ടി താരത്തിന് അത്ഭുതമായിരുന്നത്രേ.

ഇന്ദ്രൻസ് എന്ന നടനെ എല്ലാവർക്കും അറിയാം, സുരേന്ദ്രനെ അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

nakshtra

ഇപ്പോഴു നക്ഷത്രയ്ക്ക് ഈ വാർത്ത വിശ്വസിക്കാനായിട്ടില്ല. നക്ഷത്ര മാത്രമല്ല കുടുംബവും അമ്പരപ്പിൽ നിന്ന് വിട്ടു മാറിയിട്ടില്ല. പ്രതീക്ഷിക്കാതെ വന്നെത്തിയ അവാര്‍ഡിന്റെ ഞെട്ടലില്‍ തന്നെയാണ് നക്ഷത്രയുടെ കുടുംബം. തന്റെ ആദ്യ ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നു നക്ഷത്ര പറഞ്ഞു. കോഴിക്കോട് മേമൂണ്ട എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിനിയാണ് നക്ഷത്ര.

പുരസ്കാരം ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നു-പാർവതി, അവാർഡിനെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ...

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിൽ ബിജു മേനോന്റെ മകളായിട്ടാണ് നക്ഷത്ര അഭിനയിച്ചത്. ഗ്രാമീണ ബാലികയുടെ വേഷം തന്‍മയത്വത്തോടെ ചെയ്തതിനാണ് പുരസ്‌ക്കാരം  നക്ഷത്രയെ തേടി എത്തിയത്.  ബാലസംഘം മേമുണ്ട വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് നക്ഷത്ര. അച്ഛൻ മനോജ് നാടക പ്രവർത്തകനാണ്

English summary
Kerala state film awards:Best Child Artist Female Nakshatra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam