ഇത്തവണ രണ്ട് മികച്ച നടന്മാര്‍; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും
മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനും നടിയും ആരാണെന്ന് അറിയാനാണ് ഏവരും കാത്തിരുന്നത്. ഇത്തവണ രണ്ട് താരങ്ങള്‍ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു എന്ന സന്തോഷവുമുണ്ട്.
ശക്തമായ മത്സരം കാഴ്ച വെച്ച താരങ്ങളില്‍ നിന്നും ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ആര്‍ക്കറിയാം എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളില നായക വേഷം ജോജുവിനും പുരസ്‌കാരത്തിന് അര്‍ഹനാക്കി.

കോമഡി വേഷങ്ങളിലൂടെയും നായകനായും മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ബിജു മേനോന്റെ വേറിട്ട കഥാപാത്രമാണ് ആര്‍ക്കറിയാം സിനിമയിലേത്. സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അറുപതിന് മുകളില്‍ വയസുള്ള വാര്‍ധക്യത്തിലെത്തിയ കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്.
നായാട്ടില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടന്‍ ജോജു ജോര്‍ജ് അഭിനയിച്ചത്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്.


Click it and Unblock the Notifications











