Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
മഞ്ജു വാര്യരുടെയും ഫഹദിന്റെയും സിനിമകള്‍ ഒഴിവാക്കി! ചലച്ചിത്ര പുരസ്കാരം വിവാദത്തില്‍! കാരണമിതാണ്..
കഴിഞ്ഞ വര്‍ഷവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്നതിന്റെ പേരില്‍ പല വിവാദങ്ങളും തല ഉയര്‍ത്തിയിരുന്നു. ഇത്തവണയും അതുപോലെ സംഭവിച്ചിരിക്കുകയാണ്. കമലിന്റെ സംവിധാനത്തിലെത്തിയ ആമിയും ബീന പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ് വിവാദം തുടങ്ങിയത്.
ഈ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നുമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് ഇത്തരമൊരു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. 2018 ലെ പുരസ്കാര നിര്‍ണയത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ ഇക്കാര്യം വാര്‍ത്തകളില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

സിനിമകള്‍ ഒഴിവാക്കണം..
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇക്കുറി എത്തിയ 105 സിനിമകളില്‍ നിന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സംവിഝാനം ചെയ്ത ആമിയും അക്കാദമി വൈസ് ചെയര്മാന് ബീന പോള്‍ എഡിറ്റിംഗ് ചെയ്ത് ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രം മന്ത്രി എകെ ബാലന് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാദമി ഭാരവാഹികളുടെ സിനിമകള്‍ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കുന്നതില്‍ ധാര്‍മികമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടി കാണിച്ചാണ എകെ ബാലന് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

വിവാദം തല ഉയര്‍ത്തിയോ
ചലച്ചിത്ര പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് അക്കാദമി ഭാരവാഹികള്‍ വ്യക്തിപരമായ അംഗീകാരങ്ങള്‍ക്ക് അപേക്ഷിക്കരുതെന്നാണ് അക്കാദമിയുടെ നിയമത്തില്‍ പറയുന്നത്. എന്നാല്‍ അംഗങ്ങളുടെ സിനിമകള്‍ മറ്റു വിഭാഗങ്ങളില്‍ അവാര്‍ഡിന് പരിഗണിക്കുന്നതില്‍ ചട്ടപ്രകാരം പ്രശ്നമില്ല. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കൊണ്ട് സിനിമകള്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ഇവര്‍. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനും നീക്കമുള്ളതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

കോടതി കയറേണ്ടി വരും!!
അതേ സമയം സിനിമകള്‍ അവാര്‍ഡിനായി മത്സരിക്കണമെങ്കില്‍ രാജി വെക്കേണ്ടി വരുമെന്ന് കമലിനോടും ബീന പോളിനോടും മന്ത്രി തന്നെ വ്യക്തമാക്കിയതായിട്ടാണ് വിവരം. നിര്‍മാതാക്കളാണ് സിനിമകള്‍ അവാര്‍ഡിനയക്കുന്നത്. രണ്ട് ചിത്രങ്ങളും അവാര്‍ഡിനുള്ള മത്സരത്തില്‍ നിന്നും പിന്‍വലിക്കുന്നതില്‍ നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ നിയമ നടപടികള്‍ക്ക് നീങ്ങാനാണ് നിര്‍മാതാക്കളുടെ തീരുമാനമെങ്കില്‍ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കോടതി കയറി ഇറങ്ങേണ്ടി വരുമെന്നാണ് സൂചന. നിലപാടില്‍ നിന്നും മാറാന്‍ മന്ത്രി തയ്യാറല്ലെങ്കില്‍ സംഭവിക്കുന്നതും അത് തന്നെയായിരിക്കും.

ഫഹദിന്റെ കാര്‍ബണ്‍
2018 ല്‍ ആദ്യം റിലീസിനെത്തിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു കാര്‍ബണ്‍. ഛായഗ്രഹകന്‍ വേണു തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം ജനുവരിയിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഫഹദിനൊപ്പം മംമ്ത മോഹന്‍ദാസ് നായികയായെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പ്രേക്ഷക പ്രശംസ ലഭിച്ച സിനിമയിലെ ഫഹദിന്റെ അഭിനയത്തിനും നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടെക്നീഷ്യന്മാരാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ചിത്രത്തില്‍ ബീന പോള്‍ എഡിറ്റായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

ബീന പോള്‍ പറയുന്നത്..
സംഭവത്തെ കുറിച്ച് ബീന പോള്‍ പ്രതികരിച്ചിരുന്നു. ഞാനിന്നലെ മാത്രമാണ് ഈ നിര്‍ദ്ദേശത്തെ കുറിച്ച് അറിയുന്നത്. കൂടുതലൊന്നും അറിയില്ല. നിര്‍മാതാക്കളുടെ നിലപാടുകളെ കുറിച്ചും അറിയില്ല. ഈ ചിത്രത്തില്‍ എഡിറ്റര്‍ എന്നൊരു ചെറിയ റോളല്ലേ ഞാന്‍ ചെയ്തുള്ളു. അണിയറയിലും ക്യാമറയ്ക്ക് മുന്നിലും നിരവധിയാളുകള്‍ സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുടെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും ബീന പറയുന്നു. നേരത്തെ ചലച്ചിത്ര അക്കാദമയില്‍ ഉദ്യോഗസ്ഥയായിരിക്കെ തന്നെയാണ് രണ്ട് സംസ്ഥാന പുരസ്കാരങ്ങളും ബീന പോളിന് ലഭിച്ചതെന്നുള്ളതാണ് ശ്രദ്ധേയം.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്