For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷമ്മി തന്നെ ഹീറോ , മികച്ച സഹനടൻ ഫഹദ് ഫാസിൽ , സ്വാസിക സ്വാഭവ നടി

  |

  50ാം മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനം പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളും താരങ്ങളും അണിയറ പ്രവർത്തകരുമായിരുന്നു ഇക്കുറി നേമിനേഷനിൽ ഇടം പിടിച്ചത്. പോയവർഷം ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ജനങ്ങൾക്ക് മുന്നിൽ എത്തിയത്. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളും തിയേറ്ററുകളിൽ വലിയ ആഘോഷമാകയിരുന്നു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ, നടി കനി കുസൃതി. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രകടനമാണ് സുരാജിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനികുസൃതിക്ക് സംസ്ഛാന സർക്കാരിന്റെപുരസ്കാരം ലഭിച്ചത്. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം വാസന്തിയാണ് മികച്ച ചിത്രം.

  swsaika-fahad

  മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയ താരമായ ഫഹദ് ഫാസിലിനാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രമാണ് ഫഹദിന് ഈ പുരസ്കാരം നേടി കൊടുത്തത്. ഇത് മൂന്നാം തവണയാണ് ഫഹദിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. മികച്ച സഹനാടിയ്ക്കുള്ളുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് സ്വാസിക വിജയ്ക്കാണ്. വസന്തി എന്ന ചിത്രത്തിലെ അഭിനയമാണ് നടിക്ക് പുരസ്കാരം നേടി കൊടുത്തത്. ടൈറ്റിൽ കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് നടന്‍ സിജു വിത്സന്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  കൊവിഡ് പശ്ചാത്തലവത്തിലാണ് പുരസ്കാരം പ്രഖ്യാപനം വൈകിയത്. 119 ചിത്രങ്ങളാണ് ഇക്കുറി നോമിനേഷനിൽ ഇടം പിടിച്ചത്. 2019ൽ നിർമ്മിച്ച ചിത്രങ്ങളാണ് മത്സരിച്ചത്,

  50th Kerala State Film Awards: Winners list | FilmiBeat Malayalam

  കൊവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളും അവാർഡിനായി പരിഗണിച്ചിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

  ഇത്തവണ ബി ഗ് ബജറ്റ് ചിത്രങ്ങളായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാർ) എന്നിവയും മത്സരരംഗത്തുണ്ടായിരുന്നു . ഉണ്ട(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ) തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയിൽമരങ്ങൾ (‍ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്)ഉയരെ(മനു അശോകൻ)ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ്(എം.എ.നിഷാദ്) ഫൈനൽസ് (പി.ആർ.അരുൺ) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോൻ(ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) ബിരിയാണി (സജിൻ ബാബു) തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. c

  English summary
  Kerala State Film Awards: Fahadh Faasil And Swasika Won best Supporting Actor/Actress Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X