കേരളത്തനിമ വിളിച്ചോതി മിഥുന്‍ നാരായണന്റെ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്'
സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയ ആൽബത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവര്‍ ചേര്‍ന്നാണ് സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നു തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത്.

വയലാർ ശരത്ചന്ദ്ര വർമ്മയാണ് ആല്‍ബത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടൻ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറൻമുള്ള കണ്ണാടി നിർമ്മാണം ഉൾപ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുള്ള 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.
സിംപിള്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം അമല പോള്‍, ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
അനീഷ് ലാല്‍ ആണ് ആല്‍ബത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്കു പിന്നില്‍. റെക്‌സണ്‍ ജോസഫാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്. ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മയാണ് ആല്‍ബം നിര്‍മ്മിച്ചത്. ഹരികൃഷ്ണന്‍ എന്‍, അര്‍ച്ചന വി നായര്‍, അഞ്ജലി എസ് നായര്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂര്‍മാര്‍.


Click it and Unblock the Notifications