ഇത് ആസിഫ് അലി തന്നെയാണോ!! പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ആരാധകർ, മോഷന്‍ പോസ്റ്റര്‍ കാണാം
ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുളള പോസ്റ്ററിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച് തലയിൽ ടോർച്ചും കുത്തിച്ച് നിൽക്കുന്ന ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ നിന്ന് തുടങ്ങുന്ന പോസ്റ്റർ ആരംഭിക്കുന്നത് മലയുടെ മുകളിൽ നിൽക്കുന്ന ആസിഫ് അലിയിലാണ്. ഒരു വേറിട്ട ഗെറ്റപ്പിലാണ് താരത്തിന്റെ എൻട്രി. കൂടാതെ മോഷൻ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മ്യൂസിക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആസിഫ് അലിയുടെ വേറിട്ട ഗെറ്റപ്പും ആ മ്യൂസിക്കുമാണ് പോസ്റ്ററിലെ പ്രധാന പ്രത്യേകത. ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.
വിജയ് സൂപ്പറാണ് പൗർണ്ണമിയും, ഉയരെ, വൈറസ് , കക്ഷി അമ്മിണിപ്പിള്ള എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ആസിഫ് അല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കെട്ട്യോളണെന്റെ മാലഖ. ഈ വർഷം പുറത്തിറങ്ങിയ ആസിഫ് ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.


Click it and Unblock the Notifications