twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പനിയിൽ തുടങ്ങി പിന്നീട് മനസ്സിലായി അത് ക്യാൻസറാണെന്ന്!! നേരിട്ട വെല്ലുവിളികളെ കുറിച്ച് സ്റ്റീഫൻ

    എന്റ തീരുമാനങ്ങളെ മനസ്സിലാക്കാനും അതിനു പൂർണ്ണ സ്വാതന്ത്ര്യവും അദ്ദേഹം നൽകിയിട്ടുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു.

    |

    കീബോർഡിൽ വിരലുകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കലാകാരനാണ് സ്റ്റീഫൻ ദേവസി. ഒരു കീബോർഡും സ്റ്റീഫനുമുണ്ടെങ്കിൽ സംഗീത പ്രേമികൾക്ക് മറ്റൊന്നും വേണ്ട എന്നുള്ള സ്ഥിതിയാണിപ്പോൾ. അത്രയധികം സംഗീത പ്രേമികളുടെ മനസിലും ഹൃദയത്തിലും സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം ഇടംപിടിച്ചിട്ടുണ്ട്. ഒറ്റയാൾ സംഗീതം എന്നാണ് സ്റ്റീഫനെ വിശേഷിപ്പിക്കാറുളളത്. ഒരു കീബോഡും സ്റ്റീഫനുമുണ്ടെങ്കിൽ പിന്നെ അവിടെ സംഗീതത്തിന്റെ മറ്റോരു അത്ഭുത ലോകമാണ്.

    താനും അവിടെയുണ്ടായിരുന്നു!! രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍, ഞെട്ടല്‍ മാറാതെ ശ്രുതി താനും അവിടെയുണ്ടായിരുന്നു!! രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍, ഞെട്ടല്‍ മാറാതെ ശ്രുതി

    സ്റ്റേജുകളിലും മറ്റു പൊതുപരിപാടികളിലും ചിരിച്ചു കൊണ്ട് നിൽക്കുന്ന സംഗീതം അവതരിപ്പിക്കുന്ന സ്റ്റീഫനെയാണ് കാണാൻ സാധിക്കുന്നത്. മുഖത്ത് എപ്പോഴുംആ പുഞ്ചിരി കാണാറുണ്ട്. അത്രയധികം സന്തോഷത്തോടെയാണ് ഒരു പാട്ടും പ്രേക്ഷകർക്ക് സമ്മാനിക്കാറുള്ളത്. എന്നാൽ സ്റ്റീഫന്റെ പഴയ ജീവിതം അത്രയധികം സന്തോഷം നിറഞ്ഞതല്ലായിരുന്നു. പരാജയത്തിൽ നിന്ന് സ്വന്തം പ്രത്നംകൊണ്ട് വിജയക്കൊടി പാറിച്ച വ്യക്തിയാണ് സ്റ്റീഫൻ. മനോരമ ന്യൂസിന്റെ നേരേ ചെവ്വേയിലാണ് ഇക്കാര്യം തുറന്നു പറഞഞത്.

     ആദ്യമായി കാണുന്നത് കുപ്രസിദ്ധ പയ്യന്റെ സെറ്റിൽവെച്ച്!! അനുവും നിമിഷയും സുഹൃത്തുക്കളായത് ഇങ്ങനെ ആദ്യമായി കാണുന്നത് കുപ്രസിദ്ധ പയ്യന്റെ സെറ്റിൽവെച്ച്!! അനുവും നിമിഷയും സുഹൃത്തുക്കളായത് ഇങ്ങനെ

    രക്താർബുദം

    രക്താർബുദം

    സംഗീതം പൊഴിക്കുമ്പോഴുള്ള അതേ പുഞ്ചുരിയോടെ തന്നെയാണ് സ്റ്റീഫൻ തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ കുറിച്ച് പറയുന്നതും. പത്താം ക്ലാസിൽ പഠിക്കുമ്പോൾ രക്താർബുദ്ധം സംഭവിച്ചതും പിന്നീട് പഠനത്തിൽ നേരിട്ട പരാജയങ്ങളും സ്റ്റീഫൻ തുറന്നു പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റീഫനെ ഒരു പനി ബാധിച്ചിരുന്നു. പിന്നീടാണ് അത് രക്താർബുദമാണെന്ന് മനസ്സിലായത്. ആകെ തകർന്ന് പോയ അവസ്ഥയായിരുന്നു അത്. എന്നാൽ തുടക്കത്തിൽ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതു കൊണ്ട് ചികിത്സിച്ച് ഭേഭമാക്കാൻ കഴിഞ്ഞു.

     പ്രീ ഡിഗ്രിയ്ക്ക് തോൽവി

    പ്രീ ഡിഗ്രിയ്ക്ക് തോൽവി

    പ്രീഡിഗ്രിയ്ക്കേറ്റ തോൽവിയെ കുറിച്ചും അഭിമുഖത്തിൽ സ്റ്റീഫൻ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിലെ ലക്ഷ്യം പഠനമല്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് തന്നെ പ്രിഡിഗ്രിയ്ക്ക് മനോഹരമായി തോറ്റുവെന്ന് സ്റ്റീഫൻ തുറന്നു പറഞ്ഞു. ഡിഗ്രി പോലും ചെയ്യാതെയായിരുന്നു പഠനം ഉപേക്ഷിച്ചത്. എന്നാൽ ഇതിൽ എന്റെ വീട്ടുകാർക്ക് നല്ല സങ്കടമുണ്ടായിരുന്നു. എന്നാൽ വദ്യാഭ്യാസം കുറഞ്ഞു പോയെന്നുളള ചിന്ത തനിയ്ക്കുണ്ടായിരുന്നില്ല. പിന്നീടുളള ജീവിതം കൊണ്ട് ആ പരാജയം വിജയമാക്കിയെന്ന് വിശ്വസിക്കുന്നുണ്ടെന്ന് സ്റ്റീഫൻ പറഞ്ഞു. നമ്മുടെ ലക്ഷ്യം എന്താണോ അതിനു വേണ്ടി പ്രവർത്തിക്കുക- സ്റ്റീഫൻ പറഞ്ഞു.

      റഹ്മനോട് നോ പറഞ്ഞു

    റഹ്മനോട് നോ പറഞ്ഞു

    ഒരു കാലത്ത് റഹ്മാൻ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായിരുന്നു സ്റ്റീഫൻ ദേവസി. റഹ്മാന്റെ മാസ്മരിക പ്രകടനത്തിനോടൊപ്പം സ്റ്റീഫന്റെ കീബോർഡും പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. എന്നാൽ പിന്നീട് പെട്ടെന്ന് റഹ്മാൻ ഷോകളിൽ നിന്ന് സ്റ്റീഫൻ അപ്രതീക്ഷമാകുകയായിരുന്നു. ഇതിന്റെ കാരണവും സ്റ്റീഫൻ വ്യക്തമാക്കി. റഹ്മാന്റെ സംഗീതത്തിന്റെ മാസ്മരികത അടുത്തറിഞ്ഞിട്ടുളള വ്യക്തിയാണ് ഞാൻ. എന്നാൽ സംഗീതത്തിൽ എന്റേതായ ഇടം കണ്ടെത്താൻ തുടങ്ങിയപ്പോൾ മറ്റ് പരിപാടികൾക്കായുളള സമയം കുറഞ്ഞു. പലപ്പോഴും സമയം കിട്ടാതെ വന്നു. ഇത് ഞാൻ റഹ്മാൻ സറിനോടെ പറഞ്ഞിട്ടുമുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു.

      ഏറെ സങ്കടം തോന്നാറുണ്ട്

    ഏറെ സങ്കടം തോന്നാറുണ്ട്

    എന്റ തീരുമാനങ്ങളെ മനസ്സിലാക്കാനും അത് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും അദ്ദേഹം നൽകിയിട്ടുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു. ഒരു രണ്ടു വർഷം മുൻപുളള ഒരു സംഭവം സ്റ്റീഫൻ പറഞ്ഞു. ഒരു ദിവസം റഹ്മാന്റെ ഓഫീസിൽ നിന്ന് തനിയ്ക്ക് ഒരു കോൾ വന്നു. ഒരു ലോക പര്യടത്തിനു വേണ്ടിയാണ് വിളിച്ചത്. എന്നാൽ അതേ ഡേറ്റുകളിലായി തനിയ്ക്ക് പ്രോഗ്രാമുണ്ടായിരുന്നു. അത് മുൻപേ പ്ലാൻ ചെയ്തതായിരുന്നു. അന്ന് ഞാൻ എആർ റഹ്മാന്റെ ആ ഷോ ഉപേക്ഷിച്ചിരുന്നു. എന്നിട്ട് അദ്ദേഹത്തിന് എന്റെ അവസ്ഥ ധരിപ്പിച്ചു കൊണ്ട് ഒരു മെയിൽ അയക്കുകയും ചെയ്തു. കൊച്ചിയിൽ അദ്ദേഹത്തിന്റെ പരിപാടി നടന്നപ്പോൾ തനിയ്ക്ക് ചെറിയ സങ്കടം തോന്നിയിരുന്നു.

     ഇളയരാജയുമായി പ്രശ്നം?

    ഇളയരാജയുമായി പ്രശ്നം?

    ഇളയ രാജയുമായുള്ള പ്രശ്നത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തയെ കുറിച്ചും സ്റ്റീഫൻ പറഞ്ഞു. അദ്ദേഹത്തിന് എന്നോട് പ്രശ്നമുളളതായി തോന്നിയിട്ടില്ലെന്നും സ്റ്റീഫൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ അദ്ദഹത്തിന്റെ സംഗീതം മാറ്റി വായിച്ചിട്ടുണ്ട്. പരിപാടി മുഴുവനും മിണ്ടാതെ കേട്ടത്തിനു ശേഷം ഇറങ്ങി പോകുന്നതാണ് താൻ കണ്ടിട്ടുളളത്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ സ്റ്റേജിൽ വന്നോ അല്ലാതേയോ അറിയിക്കുമായിരുന്നെന്നും സ്റ്റീഫൻ പറഞ്ഞു.

     രാജ സാർ അഭിനന്ദിച്ചു

    രാജ സാർ അഭിനന്ദിച്ചു

    ഇളരാജയുമായുള്ള മറ്റൊരു അനുഭവവും സ്റ്റീഫൻ പങ്കുവെച്ചു. കമൽ@ 50 എന്ന പരിപാടിയിൽ വെച്ചുണ്ടായ സംഭവമായിരുന്നു അത്. രാജ സാറിന്റെ പാട്ട് എസ്പിബി സാർ പാടാൻ പോകുന്നു. കൂടെ ഞാനുമുണ്ട്. പരിപാടി തുടങ്ങുന്നതിനു മുൻപ് സ്റ്റേജിലേയ്ക്ക് നോക്കിയപ്പോൾ കമൽ സാറിനോടൊപ്പം ആ വേദിയിൽ രാജ സാറുമുണ്ട്. അപ്പോൾ തന്നെ മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒർജിനൽ സോങ്ങല്ല അന്ന് അവിടെ വായിക്കാൻ പോകുന്നത്. അദ്ദേഹത്തിന് ഇഷ്ടമാകുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ പരിപാടിയ്ക്ക് ശേഷം കമൽ സാർ ഉൾപ്പെടെ അഭിനന്ദിച്ചു. രാജ സാർ മാത്രം ഒന്നും പറഞ്ഞില്ല. പിന്നീട്ട് ഞാൻ അദ്ദേഹത്തിനോട് പോയി മാപ്പ് പറഞ്ഞു. ഒന്നും മിണ്ടാതെ തോളിൽ തട്ടുക മാത്രമാണ് ചെയ്തിരുന്നത്. ഇതൊരു അഭിന്ദനമായിട്ടാണ് താൻ എടുത്തിരിക്കുന്നതെന്നും സ്റ്റീഫൻ പറഞ്ഞു. ന്നാൽ റഹാമൻ സാർ ഇങ്ങനെയല്ല. ഇതിനു നേരെ വിപരീതമാണ്. ഒർജിനൽ വേണ്ട. നീ ആവശ്യമായ മറ്റം വരുത്തി വായിച്ചാൽ മതിയെന്നാണ് പറയാറുള്ളത്.

    English summary
    keyborplayer stephen devassy says about his life issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X