റോക്കി ഭായുടെ മകന് ഒന്നാം പിറന്നാള്‍, ജൂനിയര്‍ യഷിന് ആശംസകളുമായി ആരാധകര്‍
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടുമായി തരംഗമായ താരമാണ് യഷ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ നിരവധി ആരാധകരെയും സൂപ്പര്‍ താരത്തിന് ലഭിച്ചിരുന്നു. കന്നഡത്തില്‍ ഒരുക്കിയ കെജിഎഫ് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം തന്നെ തരംഗമായിരുന്നു. കെജിഎഫിന് പിന്നാലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് യഷ്.
കന്നഡ സൂപ്പര്‍താരത്തിന്റെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധേയമാകാറുണ്ട്. യഷിനൊപ്പം ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2018 ഡിസംബറിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചത്.

അയ്‌റ എന്നാണ് തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് താരദമ്പതികള്‍ പേരിട്ടിരുന്നത്. അയ്‌റയ്ക്ക് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞും ജീവിതത്തിലേക്ക് വരുന്ന സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അയ്‌റയ്ക്ക് കൂട്ടായി അനിയന്‍ വന്നത്. അയ്‌റയുടെ അനിയനായി ഒരു ആണ്‍കുഞ്ഞ് കൂടി ഇവരുടൈ ജീവിതത്തിലേക്ക് എത്തിയ കാര്യം യഷ് തന്നെയായിരുന്നു ആരാധകരെ അറിയിച്ചിരുന്നത്.

മകള്‍ക്ക് ആറുമാസം പ്രായമുളളപ്പോഴായിരുന്നു രാധിക വീണ്ടും ഗര്‍ഭിണിയായത്. തുടര്‍ന്ന് മകന്റെ പേരിടല്‍ ചടങ്ങെല്ലാം നടനും കുടുംബവും ആഘോഷിച്ചിരുന്നു. യാദര്‍വ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന് യഷും രാധികയും പേരിട്ടത് ഞങ്ങളെ പൂര്‍ത്തീകരിക്കുന്നവന്‍ എന്നാണ് കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥമായി യഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം യഷിന്റെയും രാധികാ പണ്ഡിറ്റിന്റെതുമായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. യാദര്‍വിന്റെ ഒന്നാം പിറന്നാളിന് ആശംസ നേര്‍ന്നുകൊണ്ടുളള ദമ്പതികളുടെ പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്.

മകന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇവരുടെ പോസ്റ്റുകളെല്ലാം വന്നത്. എന്റൈ ബേബി ബോയ്ക്ക് ജന്മദിനാശംസകള്‍, ലവ് യൂ എന്ന് കുറിച്ചുകൊണ്ടാണ് രാധിക പണ്ഡിറ്റ് എത്തിയത്. യഷിനും രാധികയ്ക്കും പിന്നാലെ യാദര്‍വിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു.

അതേസമയം യഷിന്‌റെ കെജിഎഫ് രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കെജിഎഫ് 2വില്‍ യഷിനൊപ്പം ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പകുതിയിലധികം ഭാഗങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. നിലവില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications